UPDATES

വായിച്ചോ‌

ജയ ബച്ചന് 1000 കോടിയുടെ സ്വത്ത്, ആറ് വര്‍ഷത്തിനകം കൂടിയത് 657കോടി; ഒമ്പത് ലക്ഷത്തിന്റെ പെന്നും 51 ലക്ഷത്തിന്റെ വാച്ചും

ഒമ്പത് ലക്ഷം രൂപയുടെ പെന്നും 51 ലക്ഷം രൂപയുടെ വാച്ചും ജയ ബച്ചനുണ്ട്. അമിതാഭ് ബച്ചനാണെങ്കില്‍ 3.4 കോടി രൂപയുടെ വാച്ചുണ്ട്.

വീണ്ടും രാജ്യസഭ സ്ഥാനാര്‍ത്ഥിയായ നടി ജയ ബച്ചന്‍ നാമനിര്‍ദ്ദേശ പത്രികയ്‌ക്കൊപ്പം കൊടുത്തിരിക്കുന്ന സത്യവാങ്മൂലത്തില്‍ പറയുന്നത് അവര്‍ക്ക് 1000 കോടി രൂപയുടെ സ്വത്തുണ്ട് എന്നാണ്. ജയയ്ക്കും ഭര്‍ത്താവ് അമിതാഭ് ബച്ചനും കൂടിയാണ് 1000കോടി രൂപയുടെ സ്വത്ത്. രാജ്യസഭയിലേയ്ക്ക് മത്സരിക്കുന്ന ഏറ്റവും ധനികയായ സ്ഥാനാര്‍ത്ഥിയാണ് ജയ ബച്ചന്‍.  2012ല്‍ രാജ്യസഭയിലേയ്ക്ക് മത്സരിക്കുമ്പോള്‍ 343 കോടി രൂപയാണ് തനിക്കും അമിതാഭിനുമുള്ളതായി ജയ ബച്ചന്‍ പറഞ്ഞിരുന്നത്.  2020 വരെ കാലാവധിയുള്ള ബിജെപി എംപി വീന്ദ്ര കിഷോര്‍ സിന്‍ഹയ്ക്ക് – 800 കോടി രൂപയുടെ സ്വത്തുണ്ട്.

ഒമ്പത് ലക്ഷം രൂപയുടെ പെന്നും 51 ലക്ഷം രൂപയുടെ വാച്ചും ജയ ബച്ചനുണ്ട്. അമിതാഭ് ബച്ചനാണെങ്കില്‍ 3.4 കോടി രൂപയുടെ വാച്ചുണ്ട്. റോള്‍സ് റോയ്‌സ്, മെര്‍സിഡസ്, പോഷ്, റേഞ്ച് റോവര്‍ തുടങ്ങിയവ അടക്കം 12 വാഹനങ്ങളുണ്ട്. ഒരു ടാറ്റ നാനോയും ഒരു ട്രാക്ടറും ഇതില്‍ ഉള്‍പ്പെടുന്നു.  

വായനയ്ക്ക്: https://goo.gl/a8HcBi 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍