UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബജറ്റ് 2018: എകെജി സ്മാരകത്തിനും പുന്നപ്ര വയലാര്‍ സ്മാരകത്തിനും 10 കോടി

എകെജിയുടെ സംഭാവന പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക് പറഞ്ഞു.

എകെജിയുടെ ജന്മഗ്രാമമായ കണ്ണൂരിലെ പെരളശേരിയില്‍ സ്മാരകം നിര്‍മിക്കുന്നതിന് ബജറ്റില്‍ 10 കോടി രൂപ വകയിരുത്തിയതായി ധനമന്ത്രി തോമസ് ഐസക് . എകെജിയുടെ സംഭാവനകള്‍ പുതിയ തലമുറ അറിയണമെന്ന് തോമസ് ഐസക് പറഞ്ഞു. എകെജിയെ ബാല പീഡകന്‍ എന്ന് അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ വിടി ബല്‍റാം ഫേസ്ബുക്കില്‍ രംഗത്ത് വരുകയും സോഷ്യല്‍ മീഡിയയിലും പുറത്തും ബല്‍റാമിനെതിരെ ശക്തമായ പ്രതിഷേധം ഉയരുകയും ചെയ്തതിന് പിന്നാലെയാണ് ഇതെന്നത് ശ്രദ്ധേയമാണ്. പുന്നപ്ര – വയലാര്‍ സ്മാരകത്തിനും 10 കോടി രൂപ അനുവദിച്ചിട്ടുണ്ട്.

നേരത്തെ 2010ല്‍ എകെജി ജനിച്ച പെരളശേരിയിലെ കുടുംബ വീട് ബന്ധുക്കള്‍ പൊളിച്ചുവിറ്റത് വലിയ വാര്‍ത്തയായിരുന്നു. വീട് പൊളിക്കുന്നതിനെ സിപിഎം പ്രവര്‍ത്തകര്‍ എതിര്‍ത്തിരുന്നു. എകെജിയുടെ വീട് സ്മാരകമാക്ക് സംരക്ഷിക്കുമെന്ന് അന്ന് മുഖ്യമന്ത്രിയായിരുന്ന വിഎസ് അച്യുതാനന്ദനും സാംസ്‌കാരിക മന്ത്രിയായിരുന്ന എംഎ ബേബിയും പറഞ്ഞിരുന്നു. എന്നാല്‍ വീട് സ്മാരകമാക്കി ഏറ്റെടുക്കുമെന്ന് പറഞ്ഞതിന് പിന്നാലെ ബന്ധുക്കള്‍ വീട് പൊളിച്ചു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍