14 പേര് ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്. മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദിനൊപ്പമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘം എത്തിയത്. കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.
എറണാകുളം മഹാരാജാസ് കോളേജിലെ എസ് എഫ് ഐ നേതാവ് അഭിമന്യുവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് എസ് ഡി പി ഐ നേതാക്കള്‍ കരുതല്‍ തടങ്കലില്‍. ജില്ല പ്രസിഡന്റ് ഫാറൂഖ്, സെക്രട്ടറി ഷൗക്കത്ത് തുടങ്ങിയവരെയാണ് എറണാകുളം റൂറല്‍ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇതിനിടെ കൊലപാതകവുമായി ബന്ധപ്പെട്ട് 15 പേര് അറസ്റ്റിലായി. ഇതില്‍ 14 പേര് ക്യാമ്പസിന് പുറത്തുനിന്നുള്ളവരാണ് എന്നാണ് റിപ്പോര്‍ട്ട്.
മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥി മുഹമ്മദിനൊപ്പമാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ കൊലയാളി സംഘം എത്തിയത്. കറുത്ത ഫുള്‍കൈ ഷര്‍ട്ട് ധരിച്ച പൊക്കം കുറഞ്ഞയാളാണ് അഭിമന്യുവിനെ കുത്തിയതെന്നാണ് എഫ്ഐആറില്‍ പറയുന്നത്.