UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആധാറുമായി ബന്ധിപ്പിക്കല്‍: സമയപരിധി മാര്‍ച്ച് 31 വരെ നീട്ടി

നികുതിദായകരായ ചില ആളുകള്‍ തങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടല്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു

ആധാര്‍ കാര്‍ഡ് സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. നിലവില്‍ ഡിസംബര്‍ 31 ആയിരുന്നു അവസാന തിയ്യതി. ആധാര്‍ ഇല്ലാത്തവര്‍ക്ക് അത് ലഭ്യമാക്കി സാമൂഹിക ക്ഷേമ പദ്ധതികളുമായി ബന്ധിപ്പിക്കാനുള്ള സമയ പരിധി മാര്‍ച്ച് 31 വരെ നീട്ടുമെന്ന് കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം സുപ്രീം കോടതിയെ അറിയിച്ചിരുന്നു.

നികുതിദായകരായ ചില ആളുകള്‍ തങ്ങളുടെ പാന്‍ കാര്‍ഡ് ആധാറുമായി ബന്ധിപ്പിച്ചിട്ടല്ലെന്ന് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് തീരുമാനമെന്ന് ധനമന്ത്രാലയം അറിയിച്ചു.

2016ലെ ആധാര്‍ ആക്ടിലെ ഏഴാംവകുപ്പ് പ്രകാരം 139 സര്‍ക്കാര്‍ സേവനങ്ങളും സബ്സിഡികളുമാണ് ആധാറുമായി ബന്ധിപ്പിക്കേണ്ടത്. ഇതിനായി കേന്ദ്ര സര്‍ക്കാര്‍ നേരത്തെ നല്‍കിയിരുന്ന കാലാവധി ഈ മാസം 31ന് അവസാനിക്കാനിരിക്കെയാണ് തിയതി നീട്ടിയത്.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍