UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അര്‍ണാബ് ഗോസ്വാമിക്കെതിരെ ആത്മഹത്യ പ്രേരണയ്ക്ക് കേസ്

ഈ മൂന്ന് പേരും കൂടി 5.40 കോടി രൂപ തരാനുണ്ടെന്നും ഈ പണം ലഭിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്നും അന്‍വായ് നായികിന്റെ ത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്.

റിപ്പബ്ലിക് ടിവി എംഡിയും ചീഫ് എഡിറ്ററുമായ അര്‍ണാബ് ഗോസ്വാമിക്കും മറ്റ് രണ്ട് പേര്‍ക്കുമെതിരെ ആത്മഹത്യ പ്രേരണക്ക് കേസ്. 53കാരനായ ഇന്റീരിയര്‍ ഡീസൈനര്‍ അന്‍വായ് നായികും അമ്മയും ജീവനൊടുക്കിയ സംഭവത്തിലാണ് കേസ്. ഈ മൂന്ന് പേരും കൂടി 5.40 കോടി രൂപ തരാനുണ്ടെന്നും ഈ പണം ലഭിക്കാത്തത് മൂലമുള്ള സാമ്പത്തിക പ്രതിസന്ധിയാണ് ആത്മഹത്യക്ക് പ്രേരിപ്പിക്കുന്നതെന്നും അന്‍വായ് നായികിന്റെ ത്മഹത്യക്കുറിപ്പില്‍ പറയുന്നുണ്ട്. കോണ്‍കോര്‍ഡ് ഡിസൈന്‍സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിന്റെ എംഡിയാണ് ജീവനൊടുക്കിയ അന്‍വായ് നായിക്.

മഹാരാഷ്ട്രയിലെ അലിബാഗില്‍ കാവിര്‍ ഗ്രാമത്തിലുള്ള ഫാം ഹൗസിലാണ് ഇരുവരേയും ശനിയാഴ്ച രാവിലെ മരിച്ച നിലയില്‍ കണ്ടെത്തിയത്. അന്‍വായുടെ ഭാര്യ അക്ഷതയുടെ പരാതിയില്‍ പൊലീസ് കേസെടുക്കുകയായിരുന്നു. അര്‍ണാബിനെ കൂടാതെ ഐ കാസ്റ്റ് എക്‌സ്-സ്‌കൈ മീഡിയ ഉടമ ഫിറോസ് ഷെയ്ഖ്, സമാര്‍ട്ട് വര്‍ക്‌സ് ഉടമ നിതീഷ് സര്‍ദ്ദ എന്നിവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. അര്‍ണാബ് ഗോസ്വാമിയുടെ കമ്പനി 83 ലക്ഷം രൂപയാണ് ബോംബെ ഡയിംഗ് സ്റ്റുഡിയോ പ്രോജക്ടിനായി അന്‍വായുടെ കമ്പനിക്ക് നല്‍കാനുള്ളത്. ഫിറോസ് ഷെയ്ഖിന്റെ കമ്പനി നാല് കോടി രൂപയും നിതീഷ് സര്‍ദ്ദയുടെ കമ്പനി 55 ലക്ഷം രൂപയും നല്‍കാനുണ്ട്. അതേസമയം വ്യാജ പ്രചാരണങ്ങളാണ് റിപ്പബ്ലിക് ടിവിയ്ക്കെതിരെ നടന്നുകൊണ്ടിരിക്കുന്നതെന്നും കരാര്‍ പ്രകാരമുള്ള മുഴുവന്‍ തുകയും കോണ്‍കോര്‍ഡ് ഡിസൈന്‍സിന് റിപ്പബ്ലിക് ടിവി കൊടുത്തിട്ടുണ്ടെന്നുമാണ് ന്യൂസ് ആന്‍ഡ് സ്‌പെഷല്‍ പ്രോജക്ട്‌സ് എഡിറ്റര്‍ പ്രേമ ശ്രീദേവി പറയുന്നത്.

ആരാണ് അര്‍ണാബ് ഗോസ്വാമി? അയാള്‍ ചെയ്തതും ചെയ്യുന്നതും

അര്‍ണാബ് ഗോസ്വാമിയുടെ ബനാന റിപ്പബ്ലിക്

ശ്വേത കോത്താരി, ഓര്‍മ്മയുണ്ടോ ഈ മുഖം? റിപ്പബ്ലിക്കില്‍ നിന്ന് രാജി വച്ച മാധ്യമപ്രവര്‍ത്തകയോട് കൂടംകുളം സമരനായകന്‍

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍