UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദീ, നിങ്ങള്‍ കാണിക്കുന്നത് അനീതി: ബ്യൂറോക്രാറ്റുകള്‍ക്ക് ശേഷം പ്രധാനമന്ത്രിക്ക് 637 അക്കാഡമിക്കുകളുടെ കത്ത്

യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലുള്ള 200ലധികം അക്കാഡമിക്കുകളാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഈയാഴ്ച ഇത് രണ്ടാം തവണയാണ് മോദിക്ക് ഇത്തരത്തില്‍ കത്ത് ലഭിക്കുന്നത്. സര്‍വീസില്‍ നിന്ന വിരമിച്ച മുന്‍ ബ്യൂറോക്രാറ്റുകള്‍ സമാനമായി മോദിക്ക് കത്ത് നല്‍കിയിരുന്നു.

രാജ്യത്ത് തുടര്‍ച്ചയായി കുട്ടികള്‍ ലൈംഗിക പീഡനത്തിനിരയായി കൊല്ലപ്പെടുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് 637 അക്കാഡമിക്കുകളുടെ കത്ത്. പൈശാചികമായ ഈ കുറ്റകൃത്യങ്ങളിലും ക്രൂരതകളിലും മോദിയുടെ പ്രതികരണമില്ലായ്മ നല്‍കുന്നത് തെറ്റായ സന്ദേശമാണെന്നും ഇത് കടുത്ത അനീതിയാണെന്നും പ്രധാനമന്ത്രിക്കുള്ള തുറന്ന കത്തില്‍ അക്കാഡമിക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. ഈ കത്ത് നിങ്ങള്‍ക്ക് നല്‍കുന്നത് കൊണ്ട് തന്നെ ഞങ്ങള്‍ക്ക് നിശബ്ദത പാലിച്ചു എന്ന കുറ്റബോധമില്ല. കഠിന ഹൃദയത്വവും ഭീരുത്വവുമാണ് മോദിക്കുള്ളതെന്നും പരോക്ഷമായി കത്തില്‍ പറയുന്നു. കുട്ടികളെ ബലാത്സംഗം ചെയ്യുന്നവര്‍ക്ക് വധശിക്ഷ ഉറപ്പാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയതിന് പിന്നാലെ കേന്ദ്ര സര്‍ക്കാരിനും ബിജെപിക്കും എതിരെ ശക്തമായ വിമര്‍ശനങ്ങള്‍ ഉള്‍ക്കൊള്ളുന്ന ഈ കത്ത്.

യുകെ, യുഎസ്, ഓസ്‌ട്രേലിയ എന്നിവിടങ്ങളിലെ സര്‍വകലാശാലകളിലുള്ള 200ലധികം അക്കാഡമിക്കുകളാണ് കത്തില്‍ ഒപ്പ് വച്ചിരിക്കുന്നത്. ഈയാഴ്ച ഇത് രണ്ടാം തവണയാണ് മോദിക്ക് ഇത്തരത്തില്‍ കത്ത് ലഭിക്കുന്നത്. സര്‍വീസില്‍ നിന്ന വിരമിച്ച മുന്‍ ബ്യൂറോക്രാറ്റുകള്‍ സമാനമായി മോദിക്ക് കത്ത് നല്‍കിയിരുന്നു. രാജ്യത്തെ മതനിരപേക്ഷ, ജനാധിപത്യ, ലിബറല്‍ മൂല്യങ്ങളുടെ തകര്‍ച്ചയ്ക്ക് ഉത്തരവാദി മോദിയാണ് എന്ന് അവര്‍ കത്തില്‍ കുറ്റപ്പെടുത്തിയിരുന്നു. വിരമിച്ച ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. ജമ്മു കാശ്മീരിലെ കത്വയിലും ഉത്തര്‍പ്രദേശിലെ ഉന്നാവോയിലും കുട്ടികളെ ബലാത്സംഗം ചെയ്ത സംഭവങ്ങളില്‍ കുറ്റാരോപിതരായ വ്യക്തികളെ സംരക്ഷിക്കാന്‍ നടന്ന ശ്രമങ്ങളില്‍ അക്കാഡമിക്കുകള്‍ ദുഖവും അമര്‍ഷവും രേഖപ്പെടുത്തി. ബിജെപി വക്താകളുടെ ഈ സംഭവങ്ങളിലെ പ്രതികരണം അപലപനീയമാണ് എന്ന് അക്കാഡമിക്കുകള്‍ പറയുന്നു. 2015 മുതല്‍ ഗോരക്ഷയുടെ പേരിലടക്കം നടന്ന വര്‍ഗീയാതിക്രമങ്ങളെയും കൊലപാതകങ്ങളേയും പറ്റി കത്തില്‍ പറയുന്നു. മത ന്യൂനപക്ഷങ്ങള്‍, ദലിതര്‍, സ്ത്രീകള്‍ എന്നിവര്‍ക്കെതിരെ നടക്കുന്ന വ്യാപക അക്രമങ്ങളപ്പറ്റി പറയുന്നു. ഈ അതിക്രമങ്ങളെല്ലാം നടക്കുന്നത് ബിജെപി അധികാരത്തിലുള്ള സംസ്ഥാനങ്ങളിലാണ് എന്ന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍