UPDATES

ന്യൂസ് അപ്ഡേറ്റ്സ്

വ്യാജ വാര്‍ത്തകള്‍ നല്‍കുന്ന മാധ്യമപ്രവര്‍ത്തകരുടെ അംഗീകാരം റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍

രണ്ടാമതും ഇത്തരത്തില്‍ വ്യാജവാര്‍ത്താ റിപ്പോര്‍ട്ടിംഗ് നടത്തിയാല്‍ ഒരു വര്‍ഷത്തേയ്ക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. മൂന്നാമതും സംഭവിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

തുടര്‍ച്ചയായി വ്യാജ വാര്‍ത്തകള്‍ റിപ്പോര്‍ട്ട് ചെയ്യുകയോ പ്രചരിപ്പിക്കുകയോ ചെയ്യുന്ന മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സ്ഥിരമായി റദ്ദാക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍. മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ സംബന്ധിച്ച പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വ്യാജവാര്‍ത്തകള്‍ ശ്രദ്ധയില്‍ പെട്ടാല്‍ മാധ്യമപ്രവര്‍ത്തകരുടെ അക്രഡിറ്റേഷന്‍ ആദ്യ ഘട്ടത്തില്‍ ആറ് മാസത്തേയ്ക്ക് റദ്ദാക്കും. രണ്ടാമതും ഇത്തരത്തില്‍ വ്യാജവാര്‍ത്താ റിപ്പോര്‍ട്ടിംഗ് നടത്തിയാല്‍ ഒരു വര്‍ഷത്തേയ്ക്ക് അക്രഡിറ്റേഷന്‍ റദ്ദാക്കും. മൂന്നാമതും സംഭവിക്കുകയാണെങ്കില്‍ ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തുമെന്നാണ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

അച്ചടി മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ പ്രസ് കൗണ്‍സില്‍ ഓഫ് ഇന്ത്യയ്ക്കും ദൃശ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട കേസുകള്‍ ന്യൂസ് ബ്രോഡ്കാസ്‌റ്റേഴ്‌സ് അസോസിയേഷനും (എന്‍ബിഎ) കൈമാറും. 15 ദിവസമാണ് വ്യാജ വാര്‍ത്തയാണോ എന്ന് പരിശോധിക്കുന്നതിന് ഈ ഏജന്‍സികള്‍ക്ക് നല്‍കുക. പിഐബിയുടെ (പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ) അക്രഡിറ്റേഷന്‍ കമ്മിറ്റിയില്‍ പ്രസ് കൗണ്‍സില്‍, എന്‍ബിഎ പ്രതിനിധികളുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍