UPDATES

സിനിമാ വാര്‍ത്തകള്‍

ദൃശ്യങ്ങളുടെ പകര്‍പ്പ് ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കും

ദിലീപിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് ദൃശ്യം പരിശോധിക്കാനുള്ള അവസരവും കോടതി നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ പ്രധാന തെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം

നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് ദിലീപ് വീണ്ടും കോടതിയെ സമീപിക്കുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്നാണ് കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ ആവശ്യം. കുറ്റപത്രവും അനുബന്ധരേഖകളും രണ്ടാഴ്ച മുമ്പ് കോടതി ദിലീപിന് നല്‍കിയിരുന്നു. എന്നാല്‍ അതില്‍ സുപ്രധാനമായ പല മൊഴികളും രേഖകളും പോലീസ് നല്‍കിയിട്ടില്ലെന്ന് ദിലീപിന്റെ അഭിഭാഷകന്‍ ആരോപിച്ചു.

പോലീസിന്റെ നടപടി ബോധപൂര്‍വമാണെന്നും അഭിഭാഷകന്‍ പറഞ്ഞു.നടിയെ ആക്രമിച്ചതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തിയ മെമ്മറി കാര്‍ഡിന്റെ പകര്‍പ്പും നല്‍കിയിട്ടില്ല. ഇതേ തുടര്‍ന്ന് ദൃശ്യങ്ങള്‍ കാണണമെന്ന ആവശ്യവുമായി ദിലീപ് അങ്കമാലി മജിസ്ട്രേറ്റ് കോടതിയെ സമീപിച്ചിരുന്നു.

ദിലീപിന്റെ സാന്നിധ്യത്തില്‍ അദ്ദേഹത്തിന്റെ അഭിഭാഷകര്‍ക്ക് ദൃശ്യം പരിശോധിക്കാനുള്ള അവസരവും കോടതി നല്‍കിയിരുന്നു. എന്നാല്‍ കേസിന്റെ പ്രധാന തെളിവായ മെമ്മറികാര്‍ഡിന്റെ പകര്‍പ്പ് നല്‍കണമെന്ന ആവശ്യവുമായി കോടതിയെ വീണ്ടും സമീപിക്കാനാണ് ദിലീപിന്റെ നീക്കം.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍