UPDATES

ന്യൂസ് അപ്ഡേറ്റ്സ്

തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണമെന്ന് എകെ ആന്റണി

തോമസ് ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്നും ആന്റണി

ഗതാഗതവകുപ്പ് മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍ അന്വേഷിക്കണമെന്ന് എകെ ആന്റണി ആവശ്യപെട്ടു. ആരോപണങ്ങള്‍ അന്വേഷിക്കാതെ തോമസ് ചാണ്ടിക്കു ക്ലീന്‍ ചിറ്റ് നല്‍കിയ മുഖ്യമന്ത്രിയുടെ നടപടി ശരിയല്ലെന്നും ആന്റണി പറഞ്ഞു.

തോമസ് ചാണ്ടി ഭുമി കയ്യേറിയതായും വിവരങ്ങള്‍ മറച്ചുവെച്ചെന്നുമാണ് അദ്ദേഹത്തിനെതിരായി ഉയര്‍ന്ന ആരോപണങ്ങള്‍. മന്ത്രി രാജിവെക്കണമെന്ന് ആവശ്യം എന്‍സിപിയില്‍ തന്നെ ഉയര്‍ന്നിരുന്നു. അതിനിടയില്‍ ചാണ്ടിയുടെ രാജി ആവശ്യപെട്ട യുവജനനേതാവിനെ പാര്‍ടിയില്‍ നിന്നും പുറത്താക്കുകയും എന്‍വൈസി സംസ്ഥാനകമ്മിറ്റി പിരിച്ചുവിടുകയും ചെയ്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍