UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഫോണ്‍ കെണി കേസില്‍ എകെ ശശീന്ദ്രന്‍ കുറ്റവിമുക്തന്‍; വീണ്ടും മന്ത്രിസഭയിലേയ്ക്ക്

കോടതി വിധി വന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

ഫോണില്‍ യുവതിയുമായി ലൈംഗികചുവയുള്ള അശ്ലീല സംഭാഷണം നടത്തിയെന്ന പരാതിയുടെ പേരിലുള്ള കേസില്‍ മുന്‍ മന്ത്രി എകെ ശശീന്ദ്രനെ കോടതി കുറ്റവിമുക്തനാക്കി. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയുടേതാണ് വിധി. പരാതിയില്ലെന്ന മംഗളം ചാനലിലെ മാധ്യമപ്രവര്‍ത്തകയുടെ നിലപാട് കോടതി അംഗീകരിച്ചു. അതേസമയം, കേസ് ഒത്തുതീര്‍പ്പാക്കരുതെന്ന സ്വകാര്യ ഹര്‍ജി കോടതി തള്ളിക്കളയുകയും ചെയ്തു. രാവിലെ കേസ് പരിഗണിച്ചപ്പോഴാണ് പരാതിക്കാരി പേടിച്ചിട്ടാണ് മൊഴി മാറ്റിയതെന്ന് ചൂണ്ടിക്കാട്ടി സ്വകാര്യ ഹര്‍ജി മഹാലക്ഷ്മി എന്നയാള്‍ നല്‍കിയത്. എന്നാല്‍ ഹര്‍ജിക്കാരിയുടെ വിലാസം വ്യാജമാണെന്ന് വെളിപ്പെടുത്തലുണ്ടായിരുന്നു. കോടതി വിധി വന്ന സാഹചര്യത്തില്‍ ശശീന്ദ്രന്‍ വീണ്ടും മന്ത്രിയാകുമെന്ന് എന്‍സിപി സംസ്ഥാന പ്രസിഡന്റ് ടിപി പീതാംബരന്‍ മാസ്റ്റര്‍ പറഞ്ഞു. വിധിയില്‍ സന്തോഷമുണ്ടെന്നും പാര്‍ട്ടി തീരുമാനം എന്തായാലും അത് അംഗീകരിക്കുമെന്നും ശശീന്ദ്രന്‍ പറഞ്ഞു.

കെഎസ്ആര്‍ടിസിയുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ 2016 നവംബര്‍ എട്ടിന് പ്രതികരണം തേടിയെത്തിയ ചാനല്‍ ലേഖികയോട് മന്ത്രിയായിരിക്കെ ശശീന്ദ്രന്‍ മോശമായി പെരുമാറിയെന്നും മറ്റുമായിരുന്നു പരാതി. മന്ത്രിയുടേത് എന്ന പേരില്‍ ഒരു സ്ത്രീയുമായുള്ള സ്വകാര്യ ടെലിഫോണ്‍ സംഭാഷണം മംഗളം പുറച്ചുവിടുകയായിരുന്നു. ആരോപണമുയര്‍ന്നയുടന്‍ ധാര്‍മികത ഉയര്‍ത്തിക്കാട്ടി ശശീന്ദ്രന്‍ മന്ത്രിസ്ഥാനത്ത് നിന്ന് രാജിവയ്ക്കുകയും ചെയ്തിരുന്നു. തുടര്‍ന്ന് ചാനല്‍ മനപൂര്‍വം ഒരുക്കിയ കെണിയില്‍ കുടുങ്ങുകയായിരുന്നു ശശീന്ദ്രനെന്ന് അന്വേഷണത്തില്‍ തെളിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തില്‍ ചാനല്‍ മേധാവിയടക്കമുള്ളവര്‍ക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇവര്‍ അറസ്റ്റ് ചെയ്യപ്പെടുകയും ചെയ്തിരുന്നു. ശശീന്ദ്രന്‍ രാജി വച്ചതിനെ തുടര്‍ന്ന് മന്ത്രിയായ തോമസ് ചാണ്ടി തന്റെ റിസോര്‍ട്ടിന് വേണ്ടി കായല്‍ കയ്യേറിയെന്ന ആരോപണത്തില്‍ രാജി വയ്‌ക്കേണ്ടി വന്നു. ആരാണ് ആദ്യം കുറ്റവിമുക്തനാകുന്നത് എന്ന് നോക്കി അവര്‍ക്ക് മന്ത്രി സ്ഥാനം തിരിച്ചുനല്‍കുമെന്നായിരുന്നു എന്‍സിപിയുടെ നിലപാട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍