UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അലിഗഡ് സര്‍വകലാശാലയിലെ ജിന്ന ഫോട്ടോ പ്രശ്‌നം: സംഘര്‍ഷാവസ്ഥയില്‍ ജില്ലയില്‍ ഇന്റര്‍നെറ്റ് നിര്‍ത്തിവച്ചു

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ ഭാഗമായവരാണ് അക്രമമഴിച്ചുവിട്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസ് വിട്ടയച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു.

അലിഗഡ് മുസ്ലീം സര്‍വകലാശാലയിലെ മുഹമ്മദ് അലി ജിന്നയുടെ ചിത്രവുമായി ബന്ധപ്പെട്ട് സംഘപരിവാര്‍ തിരികൊളുത്തിയ സംഘര്‍ഷം മൂലം അലിഗഡ് ജില്ലയില്‍ ഇന്റര്‍നെറ്റ് സേവനം നിര്‍ത്തിവച്ചു. വ്യാജ പ്രചാരണങ്ങളും പ്രകോപനപരമായി സന്ദേശങ്ങളും മൂലം കലാപമുണ്ടാകുന്നത് ഒഴിവാക്കാനായാണ് ഇത്. ഇന്ന് ഉച്ചയ്ക്ക് നിര്‍ത്തിവച്ച ഇന്റര്‍നെറ്റ് സേവനം നാളെ രാത്രി 12 മണിക്ക് ശേഷം മാത്രമേ ലഭ്യമാകൂ എന്നാണ് ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് ചന്ദ്രഭൂഷണ്‍ സിംഗ് പറയുന്നത്.

സ്റ്റുഡന്റ്‌സ് യൂണിയന്‍ ഓഫീസിലെ ജിന്നയുടെ ചിത്രം നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പുറത്തുനിന്നെത്തിയവര്‍ കുഴപ്പമുണ്ടാക്കുകയായിരുന്നു. പുറത്തുനിന്നെത്തിയ അക്രമികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ നടത്തിയ പ്രതിഷ പ്രകടനം സംഘര്‍ഷഭരിതമായിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സ്ഥാപിച്ച ഹിന്ദു യുവവാഹിനിയുടെ ഭാഗമായവരാണ് അക്രമമഴിച്ചുവിട്ടതെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഇവരെ കസ്റ്റഡിയിലെടുത്തയുടന്‍ പൊലീസ് വിട്ടയച്ചതായി വിദ്യാര്‍ത്ഥികള്‍ പറയുന്നു. ഓഫീസില്‍ പാകിസ്ഥാന്‍ സ്ഥാപകനായ ജിസന്നയുടെ ചിത്രം വച്ചിരിക്കുന്നത് സംബന്ധിച്ച് വൈസ് ചാന്‍സലര്‍ താരിഖ് മന്‍സൂറിന് സ്ഥലം എംപിയും ബിജെപി നേതാവുമായ സതീഷ് ഗൗതം കത്ത് നല്‍കിയിരുന്നു. ഇതോടെയാണ് പ്രശ്‌നങ്ങളുടെ തുടക്കം.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍