UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കോണ്‍ഗ്രസ് എംഎല്‍എ ബലാത്സംഗം ചെയ്തതായി കള്ള പരാതി: പ്രേരിപ്പിച്ചത് ബിജെപി നേതാവെന്ന് വിദ്യാര്‍ത്ഥിനി

എഫ്‌ഐആറില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക്‌മെയില്‍ കേസില്‍ നിന്ന് രക്ഷപ്പെടാനും ജാമ്യം കിട്ടാനും വേണ്ടിയാണ് ബിജെപി നേതാവിന്റെ താല്‍പര്യത്തിന് വഴങ്ങിയതെന്നും യുവതി പറയുന്നു.

കോണ്‍ഗ്രസ് എംഎല്‍എ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തതായി, കള്ള പരാതി കൊടുക്കാന്‍ തന്നെ പ്രേരിപ്പിച്ചത് ബിജെപി നേതാവെന്ന് മധ്യപ്രദേശിലെ 21കാരിയായ ജേണലിസം വിദ്യാര്‍ത്ഥിനി. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് അരവിന്ദ് ഭദോരിയയാണ് ഇതിന് പിന്നിലെന്നും യുവതി പറയുന്നതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു. അട്ടര്‍ മണ്ഡലത്തിലെ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ ഹേമന്ദ് കടാരെ തന്നെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു എന്നാണ് യുവതി പരാതി നല്‍കിയിരുന്നത്. എന്നാല്‍ ഈ ആരോപണം വ്യാജമാണെന്നാണ് ഇപ്പോള്‍ യുവതി തന്നെ സമ്മതിച്ചിരിക്കുന്നത്. മധ്യപ്രദേശ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തിലാണ് അവര്‍ ഇക്കാര്യം പറയുന്നത്. തന്നെ ബിജെപി രാഷ്ട്രീയ ഉപകരണമാക്കുകയായിരുന്നു എന്നാണ് സത്യവാങ്മൂലത്തില്‍ യുവതി പറയുന്നത്. 2017 ഏപ്രിലില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ അരവിന്ദ് ഭദോരിയയെ ഹേമന്ദ് കടാരെ തോല്‍പ്പിച്ചിരുന്നു.

ജനുവരി 24ന് ഹേമന്ദ് കടാരെയെ രണ്ട് കോടി രൂപ പണം ചോദിച്ച് ബ്ലാക് മെയില്‍ ചെയ്തു എന്ന് ആരോപിച്ച് യുവതിയെ ഭോപ്പാല്‍ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ബലാത്സംഗം ചെയ്തതായി പരാതി നല്‍കുമെന്ന് ജനുവരി 17 മുതല്‍ യുവതി തന്നെ ഭീഷണിപ്പെടുത്തുന്നതായി കടാരെ പരാതി നല്‍കിയിരുന്നു. ഫെബ്രുവരിയില്‍ എംഎല്‍എക്കെതിരെ പൊലീസ് ബലാത്സംഗ കുറ്റത്തിന് കേസെടുത്തു. എഫ്‌ഐആറില്‍ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ബ്ലാക്ക്‌മെയില്‍ കേസില്‍ നിന്ന് രക്ഷപ്പെടാനും ജാമ്യം കിട്ടാനും വേണ്ടിയാണ് ബിജെപി നേതാവിന്റെ താല്‍പര്യത്തിന് വഴങ്ങിയതെന്നും യുവതി പറയുന്നു. കടാരെയ്‌ക്കെതിരെ വ്യാജ ആരോപണവുമായി പരാതി നല്‍കാന്‍ വിസമ്മതിച്ചതിനെ തുടര്‍ന്ന് ജയിലില്‍ താന്‍ പീഡിപ്പിക്കപ്പെട്ടതായും യുവതി പറയുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍