UPDATES

വിപണി/സാമ്പത്തികം

ഇന്ത്യയില്‍ 60 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു; കൂടുതല്‍ പേരുടെ ജോലി പോകും

ആഗോള തലത്തില്‍ കമ്പനി നടത്തുന്ന പുനസംഘടനയുടേയും ആന്വല്‍ അപ്രൈസലുകളുടേയും സാഹചര്യത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് 60 പേരെ പിരിച്ചുവിട്ടത്.

ഇന്ത്യയില്‍ 60 ജീവനക്കാരെ ആമസോണ്‍ പിരിച്ചുവിട്ടു. കൂടുതല്‍ പേരോട് ഉടന്‍ പിരിഞ്ഞുപോകാന്‍ ആമസോണ്‍ ആവശ്യപ്പെടും. ആഗോള തലത്തില്‍ കമ്പനി നടത്തുന്ന പുനസംഘടനയുടേയും ആന്വല്‍ അപ്രൈസലുകളുടേയും സാഹചര്യത്തിലാണ് കൂട്ടപ്പിരിച്ചുവിടല്‍ നടത്തുന്നത്. കഴിഞ്ഞ ആഴ്ചയാണ് 60 പേരെ പിരിച്ചുവിട്ടത്. പെര്‍ഫോമന്‍സ് മോശമാണ് എന്ന് ആരോപിച്ചാണ് പലരേയും പിരിച്ചുവിടുന്നത്. പെര്‍ഫോമന്‍സ് ഇംപ്രൂവ്‌മെന്റ് പ്ലാനില്‍ (പിഐപി) 25 ശതമാനം ജീവനക്കാരെ കൂടി കമ്പനി ഉള്‍പ്പെടുത്തിയിട്ടുണ്ടെന്ന് എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഫെബ്രുവരിയില്‍ യുഎസിലെ സീറ്റിലിലുള്ള ആമസോണ്‍ ആസ്ഥാനത്ത് നിന്ന് ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. ഇത് ആഗോള പുനസംഘടനയുടെ ഭാഗമാണെന്നും കമ്പനിയുടെ വളര്‍ച്ചയാണ് സിഇഒ ജെഫ് ബിസോസ് ലക്ഷ്യമിടുന്നതെന്നുമാണ് ന്യൂയോര്‍ക്ക് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന മാര്‍ക്കറ്റ് റിസര്‍ച്ച് സ്ഥാപനം ജിബിഎച്ച് ഇന്‍സൈറ്റ്‌സിലെ ചീഫ് സ്ട്രാറ്റജി ഓഫീസറായ ഡാനിയല്‍ ഈവ്‌സ് പറയുന്നത്. 4000ത്തോളം പുതിയ തൊഴിലവസരങ്ങള്‍ കമ്പനി ഒരുക്കുന്നുണ്ടെന്നാണ് ആമസോണ്‍ ഇന്ത്യ അറിയിച്ചിരിക്കുന്നത്.

ലോകത്തിലെ ഏറ്റവും പണക്കാരനായ മുതലാളിയുടെ തൊഴിലാളികള്‍ ഭീതിയിലാണ്

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍