UPDATES

അമിത് ഷായ്ക്ക് ആഭ്യന്തരം, രാജ്‌നാഥ് സിംഗിന് പ്രതിരോധം, നിര്‍മ്മല സീതാരാമന് ധനം, എസ് ജയങ്കറിന്‌ വിദേശകാര്യം

സീതാരാമന്‍ ധനകാര്യവും മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിദേശകാര്യവും കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്റി കാര്യ ചുമതലകളുള്ള സഹമന്ത്രിയാകും.

രണ്ടാം നരേന്ദ്ര മോദി മന്ത്രിസഭയുടെ വകുപ്പുകള്‍ തീരുമാനിച്ചു. അമിത് ഷായ്ക്കാണ് ആഭ്യന്തരം. കഴിഞ്ഞ മോദി മന്ത്രിസഭയില്‍ ആഭ്യന്തരം കൈകാര്യം ചെയ്ത രാജ്‌നാഥ് സിംഗ് ഇത്തവണ പ്രതിരോധ മന്ത്രിയാണ്. നിര്‍മ്മല സീതാരാമന്‍ ധനകാര്യവും മുന്‍ വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ വിദേശകാര്യവും കൈകാര്യം ചെയ്യും. കേരളത്തില്‍ നിന്നുള്ള വി മുരളീധരന്‍ വിദേശകാര്യ, പാര്‍ലമെന്റി കാര്യ ചുമതലകളുള്ള സഹമന്ത്രിയാകും. വിദേശകാര്യ മന്ത്രാലയത്തില്‍ ഒരേയൊരു സഹമന്ത്രി വി മുരളീധരനാണ്.

നിതിന്‍ ഗഡ്കരിക്ക് കഴിഞ്ഞ മന്ത്രിസഭയില്‍ വഹിച്ചിരുന്ന ഗതാഗത വകുപ്പിനൊപ്പം ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ ചുമതലയും നല്‍കി. നിര്‍മ്മല സീതാരാമന്‍ ധന വകുപ്പിനൊപ്പം കമ്പനി കാര്യ വകുപ്പും നോക്കും. പിയൂഷ് ഗോയലാണ് റെയില്‍വെ മന്ത്രി. സ്മൃതി ഇറാനിയ്ക്ക് വനിതാ – ശിശുക്ഷേമ, ടെക്‌സ്‌റ്റൈല്‍സ് വകുപ്പുകളാണ് നല്‍കിയിരിക്കുന്നത്. ഡോ.ഹര്‍ഷവര്‍ദ്ധന്‍ ആണ് ഇത്തവണയും ആരോഗ്യ മന്ത്രി.

ALSO READ: മോദി 2.0-ന്റെ കാലത്ത് കേരളത്തിലെ മുസ്ലിങ്ങൾക്കുണ്ടാവേണ്ട തിരിച്ചറിവുകള്‍

ലോക്ജനശക്തി പാര്‍ട്ടി അധ്യക്ഷന്‍ രാംവിലാസ് പാസ്വാന് കഴിഞ്ഞ തവണ നല്‍കിയ ഭക്ഷ്യ, പൊതുവിതരണ വകുപ്പുകള്‍ തന്നെ. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രിയായി തുടരും. പ്രകാശ് ജാവദേക്കര്‍ പരിസ്ഥിതി മന്ത്രിയായി തുടരും നിയമം, കമ്മ്യൂണിക്കേഷന്‍, ഐടി വകുപ്പുകള്‍ രവിശങ്കര്‍ പ്രസാദ് കൈകാര്യം ചെയ്യും. രമേഷ് പൊഖ്രിയാല്‍ നിഷാങ്ക് ആണ് മാനവ വിഭവശേഷി വകുപ്പ് മന്ത്രി. നരേന്ദ്ര സിംഗ് തോമര്‍ കൃഷി വകുപ്പ് കൈകാര്യം ചെയ്യും.

വകുപ്പുകള്‍ ഇങ്ങനെ:

നരേന്ദ്ര മോദി – പ്രധാനമന്ത്രി

പേഴ്‌സണല്‍ വകുപ്പ്, ആണവോര്‍ജ്ജം, ബഹിരാകാശം, പ്രധാന നയങ്ങള്‍, മറ്റ് മന്ത്രിമാര്‍ക്ക് നല്‍കാത്ത വകുപ്പുകള്‍.

കാബിറ്റ് മന്ത്രിമാര്‍

അമിത് ഷാ

ആഭ്യന്തരം

രാജ് നാഥ് സിംഗ്

പ്രതിരോധം

നിര്‍മ്മല സീതാരാമന്‍

ധനകാര്യം, കമ്പനികാര്യം

എസ് ജയശങ്കര്‍

വിദേശകാര്യം

നിതിന്‍ ഗഡ്കരി

ഉപരിതല ഗതാഗതം, ചെറുകിട / ഇടത്തരം വ്യവസായങ്ങള്‍

പിയൂഷ് ഗോയല്‍

റെയില്‍വേ, വാണിജ്യം

പ്രകാശ് ജാവദേക്കര്‍

വനം – പരിസ്ഥിതി, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ്‌

രവിശങ്കര്‍ പ്രസാദ്

നിയമം, കമ്മ്യൂണിക്കേഷന്‍സ്, ഐടി

ധര്‍മ്മേന്ദ്ര പ്രധാന്‍

പെട്രോളിയം – പ്രകൃതി വാതകം, ഉരുക്ക് വകുപ്പ്‌

നരേന്ദ്ര സിംഗ് തോമര്‍

കൃഷി, ഗ്രാമവികസനം

രാംവിലാസ് പാസ്വാന്‍

ഭക്ഷ്യം, പൊതുവിതരണം

ഡോ.ഹര്‍ഷവര്‍ദ്ധന്‍

ആരോഗ്യം, കുടുംബക്ഷേമം, ശാസ്ത്ര-സാങ്കേതിക വകുപ്പ്

രമേഷ് പൊഖ്രിയാല്‍ നിഷാങ്ക്

മാനവ വിഭവശേഷി

ഡിവി സദാനന്ദ ഗൗഡ

രാസവളം – കീടനാശിനി

അരവിന്ദ് സാവന്ത്

ഖനവ്യവസായം, പൊതുമേഖല സ്ഥാപനങ്ങള്‍

പ്രഹ്‌ളാദ് ജോഷി

പാര്‍ലമെന്ററി കാര്യം, കല്‍ക്കരി, ഖനികള്‍

മുഖ്താര്‍ അബ്ബാസ് നഖ്വി

ന്യൂനപക്ഷകാര്യം

തവര്‍ചന്ദ് ഗെലോട്ട്

സാമൂഹ്യനീതി

സ്മൃതി ഇറാനി

വനിത-ശിശുക്ഷേമം, ടെക്‌സ്‌റ്റൈല്‍സ്‌

ഗജേന്ദ്ര സിംഗ് ഷെഖാവത്ത്

ജലവിഭവ വകുപ്പ് (ജല്‍ ശക്തി)

ഹര്‍സിമ്രത് കൗര്‍ ബാദല്‍

ഭക്ഷ്യ സംസ്‌കരണം

ഗിരിരാജ് സിംഗ്

മൃഗ സംരക്ഷണം

 

 

 

 

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍