UPDATES

സിനിമാ വാര്‍ത്തകള്‍

ശ്രീദേവിയുടെ മരണം ബച്ചന്‍ അറിഞ്ഞിരുന്നോ? അതോ തോന്നലോ? ട്വീറ്റ് ചര്‍ച്ചയാകുന്നു

ശ്രീദേവിയുടെ മരണ വിവരം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണോ അതോ ബച്ചന്റെ തോന്നലായിരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ശ്രീദേവിയുടെ മരണ വാര്‍ത്ത മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിയുന്നതിന് മുമ്പ് പുലര്‍ച്ചെ രാത്രി 1.15ന് അമിതാഭ് ബച്ചന്‍ ഹിന്ദിയില്‍ ഇങ്ങനെ ട്വീറ്റ് ചെയ്തു – നാ ജാനേ ക്യോം, ഏക് അജീബ് സി ഖബരാഹട് ഹോ രഹീ ഹേ (എന്തുകൊണ്ടാണ് എന്നറിയില്ല, ഒരു അസാധാരണമായ ഒരു അസ്വസ്ഥത തോന്നുന്നു) – ശ്രീദേവിയുടെ മരണ വിവരം ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്നാണോ അതോ ബച്ചന്റെ തോന്നലായിരുന്നോ എന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ചര്‍ച്ച ചെയ്യുന്നത്.

ഇന്‍ക്വിലാബ്, ആഖ്രി രാസ്ത, ഖുദ ഗവ തുടങ്ങിയ ശ്രദ്ധേയ ചിത്രങ്ങളില്‍ അമിതാഭ് ബച്ചനും ശ്രീദേവിയും ഒരുമിച്ച് അഭിനയിച്ചു. 15 വര്‍ഷത്തിന് ശേഷം ശ്രീദേവി മടങ്ങിവരവ് നടത്തിയ ഗൗരി ഷിന്‍ഡെയുടെ ഇംഗ്ലീഷ് വിംഗ്ലീഷിലും (2012) അതിഥി താരമായി ബച്ചന്‍ എത്തിയിരുന്നു. സിനിമയുടെ പുരുഷാധാപത്യ വ്യവഹാരങ്ങള്‍ക്കിടയില്‍ ഇന്ത്യന്‍ സിനിമയിലെ ആദ്യ ലേഡി സൂപ്പര്‍സ്റ്റാര്‍ പട്ടം ചാര്‍ത്തിക്കിട്ടിയ ശ്രീദേവിയും ഇന്ത്യന്‍ സിനിമയിലെ എക്കാലത്തേയും ഏറ്റവും താരമൂല്യമാര്‍ജ്ജിച്ച നടനായ അമിതാഭ് ബച്ചനും ചേര്‍ന്ന ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ വന്‍ വിജയം നേടി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍