UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പ്രതിമ പൊളിക്കുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടി: അമിത് ഷാ

ത്രിപുരയിലെ ബെലോനിയയില്‍ ഉണ്ടായിരുന്ന ലെനിന്‍ പ്രതിമ പൊളിച്ച് മാറ്റിയത് ബിജെപി പ്രവര്‍ത്തകരാണ് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത് പെരിയാറിന്‍റെ പ്രതിമ തകര്‍ക്കുമെന്ന ബിജെപി നേതാവ് എച്ച് രാജയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു.

പ്രതിമ പൊളിക്കല്‍ നടപടി നിര്‍ഭാഗ്യകരമാണെന്നും ഒരു പ്രതിമയും തകര്‍ക്കുന്നതിനെ ബിജെപി അനുകൂലിക്കില്ലെന്നും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ത്രിപുരയിലേയും തമിഴ്‌നാട്ടിലേയും പാര്‍ട്ടി നേതൃത്വങ്ങളുമായി സംസാരിച്ചതായും പ്രതിമ തകര്‍ക്കുന്ന പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്ന പ്രവര്‍ത്തകര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാകുമെന്നും അമിത് ഷാ ട്വീറ്റുകളില്‍ പറയുന്നു. ത്രിപുരയില്‍ ലെനിന്റെ പ്രതിമ ജെസിബി വച്ച് പൊളിച്ചുമാറ്റുകയും തമിഴ്‌നാട്ടില്‍ പെരിയാര്‍ ഇവി രാമസ്വാമിയുടെ പ്രതിമ ആക്രമിക്കുകയും ചെയ്ത നടപടിയില്‍ ബിജെപിക്കെതിരെ പ്രതിഷേധം ശക്തമായിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് അമിത് ഷായുടെ പ്രതികരണം. ത്രിപുരയിലെ ബെലോനിയയില്‍ ഉണ്ടായിരുന്ന ലെനിന്‍ പ്രതിമ പൊളിച്ച് മാറ്റിയത് ബിജെപി പ്രവര്‍ത്തകരാണ് എന്ന് ദൃശ്യങ്ങളില്‍ വ്യക്തമാണ്‌. തമിഴ്നാട്ടിലെ വെല്ലൂരില്‍ പെരിയാര്‍ പ്രതിമയ്ക്ക് നേരെ ആക്രമണമുണ്ടായത് പെരിയാറിന്‍റെ പ്രതിമ തകര്‍ക്കുമെന്ന ബിജെപി നേതാവ് എച്ച് രാജയുടെ വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയായിരുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍