UPDATES

ട്രെന്‍ഡിങ്ങ്

ആഢ്യ മാധ്യമപ്രവര്‍ത്തകരേ, ഇവരെ മാത്രം നിങ്ങളെന്തിനാണ് മഴയത്ത് നിര്‍ത്തിയിരിക്കുന്നത്? അനന്തുവിന്റെ അമ്മ ചോദിക്കുന്നു

വെബ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റും പത്രത്തില്‍ ഇന്റേണ്‍ ചെയ്യുന്ന പത്രക്കാരനും നിങ്ങള്‍ ചെയ്യുന്ന അതേ പണി തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ ആഭിജാത്യം കൂടിയ പത്രക്കാരെ ഒന്നു തൊട്ടാല്‍ക്കൂടി മനുഷ്യാവകാശം പറയുന്ന നിങ്ങള്‍ രണ്ട് അനാഢ്യ പത്രക്കാരെ മൂന്നുദിവസമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത് കണ്ടില്ലേ?

വടയമ്പാടിയിലെ ജാതി മതിലിനെതിരായ ദലിത് പ്രക്ഷോഭവുമായി ബന്ധപ്പെട്ട് രണ്ട് മാധ്യമപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. എന്നാല്‍ മുഖ്യധാരാ മാധ്യമങ്ങള്‍ ഈ പ്രശ്‌നത്തില്‍ പ്രതിഷേധമൊന്നും ഉയര്‍ത്തിയിട്ടില്ല. ഒരാള്‍ ഓണ്‍ലൈന്‍ പത്രത്തിന്റെ റിപ്പോര്‍ട്ടറും മറ്റൊരാള്‍ ഡെക്കാണ്‍ ക്രോണിക്കിളില്‍ ഇന്റേണ്‍ഷിപ്പ് ചെയ്യുന്നയാളുമാണ്. മാവോയിസ്റ്റുകള്‍ എന്ന് പറഞ്ഞാണ് ഇവരെ രണ്ട് പേരെയും അറസ്റ്റ് ചെയ്തിരിക്കുന്നത്. ശശി വടയമ്പാടി എന്ന സമര നേതാവിനേയും ഇവര്‍ക്കൊപ്പം അറസ്റ്റ് ചെയ്യുകയും മൂന്ന് പേരെയും റിമാന്‍ഡ് ചെയ്യുകയുമാണ് ഉണ്ടായത്. ഡെക്കാണിലെ ഇന്റേണ്‍ മാധ്യമപ്രവര്‍ത്തകനായ അനന്തു ആശ രാജഗോപാലിന്റെ അമ്മ ആശ ലത മാധ്യമങ്ങളുടെ ഈ നിലപാടില്‍ പ്രതിഷേധം രേഖപ്പെടുത്തിക്കൊണ്ട് ഫേസ്ബുക്കില്‍ രംഗത്ത് വന്നിട്ടുണ്ട്.

വെബ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റും പത്രത്തില്‍ ഇന്റേണ്‍ ചെയ്യുന്ന പത്രക്കാരനും നിങ്ങള്‍ ചെയ്യുന്ന അതേ പണിയായ പത്രപ്രവര്‍ത്തനം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ ആഭിജാത്യം കൂടിയ പത്രക്കാരെ ഒന്നു തൊട്ടാല്‍ക്കൂടി മനുഷ്യാവകാശം പറയുന്ന നിങ്ങള്‍ രണ്ട് അനാഢ്യ പത്രക്കാരെ മൂന്നുദിവസമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത് കണ്ടില്ലേ? അതോ അത്രക്കങ്ങ് ആഭിജാത്യം കൊണ്ട് കണ്ണു കാണാതായോ? – ആശ ലത ചോദിക്കുന്നു.

ആശ ലതയുടെ ഫേസ്ബുക്ക് പോസ്റ്റ്:

വെബ് പോര്‍ട്ടലിലെ ജേര്‍ണലിസ്റ്റും പത്രത്തില്‍ ഇന്റേണ്‍ ചെയ്യുന്ന പത്രക്കാരനും നിങ്ങള്‍ ചെയ്യുന്ന അതേ പണിയായ പത്രപ്രവര്‍ത്തനം തന്നെയാണ് ചെയ്യുന്നത്. നിങ്ങള്‍ ആഭിജാത്യം കൂടിയ പത്രക്കാരെ ഒന്നു തൊട്ടാല്‍ക്കൂടി മനുഷ്യാവകാശം പറയുന്ന നിങ്ങള്‍ രണ്ട് അനാഢ്യ പത്രക്കാരെ മൂന്നുദിവസമായി റിമാന്‍ഡില്‍ വച്ചിരിക്കുന്നത് കണ്ടില്ലേ? അതോ അത്രക്കങ്ങ് ആഭിജാത്യം കൊണ്ട് കണ്ണു കാണാതായോ? ഒരു ചെറുവിരല്‍ പോലും അനക്കിയില്ല. ഒരു പ്രതിഷേധവും ഒരു ചുക്കും കണ്ടു വില്ല, നിങ്ങടെ മഹത്തായ ചാനലിലോ പത്രത്തിലോ ഒന്നും. അതുപോട്ടെ. നിങ്ങളില്‍ ചിലര്‍ ഒരുളുപ്പുമില്ലാതെ പൊലീസ് പറയുന്നത് വെള്ളം തൊടാതെ വിഴുങ്ങി ഇവര്‍ക്ക് മാവോയിസ്റ്റ് ചാപ്പ കുത്തിക്കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ ഫീല്‍ഡിലും ഡെസ്‌ക്കിലുമുള്ള പത്രാചാര്യന്മാര്‍, പലപ്പോഴും പത്രപ്രവര്‍ത്തനം പഠിപ്പിക്കുന്നവര്‍ പൊലീസു പറയുന്നത് കണ്ണടച്ചു വിഴുങ്ങുകയാണോ ചെയ്യുന്നത്? നിങ്ങള്‍ തരുന്ന വാര്‍ത്ത ഞങ്ങള്‍ എന്തു പറഞ്ഞ് വിശ്വസിക്കും ജനാധിപത്യത്തിന്റെ ‘നെടുംതൂണു’കളേ?

50 ശതമാനം ആക്റ്റിവിസ്റ്റുകളും 50 ശതമാനം മാധ്യമ പ്രവര്‍ത്തകരുമായ ചില ‘പ്രാന്തവത്കൃതര്‍’

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍