UPDATES

വിദേശം

ടിവി അവതാരകനും പാചക വിദഗ്ധനുമായ ആന്റണി ബോര്‍ഡന്‍ ആത്മഹത്യ ചെയ്ത നിലയില്‍

Kitchen Confidential: Adventures in the Culinary Underbelly എന്ന 2000ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലര്‍ പുസ്തകമാണ് ആന്റണി ബോര്‍ഡനെ ആദ്യം പ്രശസ്തിയിലേയ്ക്ക് കൊണ്ടുവന്നത്.

പ്രമുഖ ടെലിവിഷന്‍ അവതാരകനും പാചക വിദഗ്ധനുമായ ആന്റണി ബോര്‍ഡനെ ഫ്രാന്‍സില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. സിഎന്‍എന്നാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. സിഎന്‍എന്നിന്റെ പ്രശസ്തമായ Parts Unknown എന്ന പരമ്പര പരിപാടിയുടെ ഷൂട്ടിംഗിനായി ഫ്രാന്‍സിലെ സ്ട്രാസ്ബര്‍ഗില്‍ എത്തിയതായിരുന്നു അദ്ദേഹം. Kitchen Confidential: Adventures in the Culinary Underbelly എന്ന 2000ല്‍ പുറത്തിറങ്ങിയ ബെസ്റ്റ് സെല്ലര്‍ പുസ്തകമാണ് ആന്റണി ബോര്‍ഡനെ ആദ്യം പ്രശസ്തിയിലേയ്ക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് ഫുഡ് നെറ്റ് വര്‍ക്കിലെ A Cook’s Tour എന്ന പരിപാടിയിലൂടെ ടിവി അവതാരക രംഗത്തേയ്ക്ക് കടന്ന ആന്റണി ബോര്‍ഡന്‍ പിന്നീട് ട്രാവല്‍ ചാനലില്‍ ‘Anthony Bourdain: No Reservations’ എന്ന പരിപാടി അവതരിപ്പിച്ചു. 2013ലാണ് സിഎന്‍എന്നിലേയ്ക്ക് മാറിയത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍