UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കാണാതായ ജസ്ന ബംഗളൂരുവിൽ എത്തിയിരുന്നതായി ആന്റോ ആന്റണി എംപി

ഴിഞ്ഞ മാർച്ച് 22 ന് കാണാതായ ജസ്‌ന ബംഗളൂരുവിലെ ആശാഭവനിൽ എത്തിയെന്നും നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ഇവർ മൈസൂരിലേക്ക് പോയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

കോട്ടയം എരുമേലിയിൽ നിന്ന് കാണാതായ 20കാരിയായ വിദ്യാർത്ഥിനി ജസ്നയെ ബംഗളൂരു ആശാഭവനിലുള്ളവർ തിരിച്ചറിഞ്ഞതായി പത്തനംതിട്ട എംപി ആന്റോ ആന്റണി. ആശാഭവനിൽ വോളന്ററി സർവീസിന് പോയവരിൽ ഒരാൾ ജസ്നയെ തിരിച്ചറിഞ്ഞ് തനിക്ക് ഫോട്ടോ അയച്ച് തന്നതായി ആന്റോ ആന്റണി അഴിമുഖത്തോട് പറഞ്ഞു. ‘ആശാഭവനിലെത്തി ജസ്നയുടെ കൂടുതൽ ചിത്രങ്ങൾ കാണിച്ചപ്പോൾ സ്ഥാപനത്തിലുള്ളവർ പെൺകുട്ടി ഒരു സുഹൃത്തിനൊപ്പം അവിടെ എത്തിയതായി സ്ഥിരീകരിച്ചു. സ്ഥാപനത്തിലുള്ളവർ ഇക്കാര്യം സ്ഥിരീകരിക്കുന്ന വീഡിയോ അടക്കം പൊലീസിന് കൈമാറിയിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്. അത് കിട്ടുന്ന മുറക്ക് കാര്യങ്ങളിൽ കൂടുതൽ വ്യക്തത വരും’ ആന്റോ ആന്റണി പറഞ്ഞു.

ഇക്കാര്യം അന്വേഷിക്കാൻ മൂന്ന് സംഘങ്ങൾ ബംഗളൂരുവിലേക്ക് പുറപ്പെട്ടതായി പത്തനംതിട്ട ജില്ലാ പോലീസ് മേധാവി അറിയിച്ചു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് വ്യക്തത വരുത്തിയതിന് ശേഷം കൂടുതൽ അന്വേഷണം ആ വഴിക്ക് ഉണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ മാർച്ച് 22 ന് കാണാതായ ജസ്‌ന ബംഗളൂരുവിലെ ആശാഭവനിൽ എത്തിയെന്നും നിംഹാൻസ് ആശുപത്രിയിൽ ചികിത്സ തേടിയെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു. ബംഗളൂരുവിൽ നിന്ന് ജസ്ന മൈസൂരിലേക്ക് പോയതായും പൊലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

ജസ്ന ബംഗളൂരുവില്‍ എത്തിയതായി സൂചന; കാണാതായിട്ട് 49 ദിവസം

സ്കോട്ട്ലന്‍ഡ് യാര്‍ഡില്‍ പോയി പഠിച്ചതുകൊണ്ട് കാര്യമില്ല, അല്‍പ്പം മനുഷ്യത്വം വേണം പോലീസിന്; ലിഗ, ജസ്ന കേസുകളില്‍ സംഭവിച്ചത്

കെ ആര്‍ ധന്യ

കെ ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍