UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിഐടിയു അഖിലേന്ത്യാ സെക്രട്ടറി എആര്‍ സിന്ധു സിപിഎം കേന്ദ്ര കമ്മിറ്റിയില്‍

1996 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് എആര്‍ സിന്ധുവിന്റെ പ്രവര്‍ത്തനം. 2012 മുതല്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്റെ ജനറല്‍ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന അംഗന്‍വാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ കരുത്തുറ്റ സാന്നിധ്യമാണ് എ ആര്‍ സിന്ധു.

സിഐടിയു അഖിലേന്ത്യാ സെക്രട്ടറിമാരില്‍ ഒരാളായ എആര്‍ സിന്ധുവിനെ സിപിഎം കേന്ദ്ര കമ്മിറ്റിയിലേക്ക് തിരഞ്ഞെടുത്തു. ഇന്ന് ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര കമ്മിറ്റി യോഗമാണ് 22ാം പാര്‍ട്ടി കോണ്‍ഗ്രസ് തിരഞ്ഞെടുത്ത കേന്ദ്ര കമ്മിറ്റിയിലെ ഒഴിവിലേക്ക് സിന്ധുവിനെ കോ ഓപ്റ്റ് ചെയ്യാന്‍ തീരുമാനിച്ചത്. 1996 മുതല്‍ ഡല്‍ഹി കേന്ദ്രീകരിച്ചാണ് എആര്‍ സിന്ധുവിന്റെ പ്രവര്‍ത്തനം. 2012 മുതല്‍ ഓള്‍ ഇന്ത്യ ഫെഡറേഷന്‍ ഫോര്‍ അംഗന്‍വാടി വര്‍ക്കേഴ്സ് ആന്‍ഡ് ഹെല്‍പ്പേഴ്സിന്റെ ജനറല്‍ സെക്രട്ടറിയാണ്. രാജ്യത്തുടനീളം ഉയര്‍ന്നുവരുന്ന അംഗന്‍വാടി തൊഴിലാളി സമരങ്ങളുടെ നേതൃനിരയിലെ സജീവ സാന്നിധ്യമാണ് എ ആര്‍ സിന്ധു.

കോട്ടയം പൊന്‍കുന്നം സ്വദേശിയാണ് എആര്‍ സിന്ധു. വിദ്യാര്‍ഥി സംഘടനാ പ്രവര്‍ത്തനത്തിലൂടെയാണ് സജീവ രാഷ്ട്രീയത്തിലെത്തിയത്. വാഴൂര്‍ എന്‍എസ്എസ് കോളേജ് വിദ്യാര്‍ഥിയായിരുന്ന കാലം മുതല്‍ എസ്എഫ്ഐയില്‍ സജീവമായി. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗമായും പ്രവര്‍ത്തിച്ചു. 1990-91ല്‍ എംജി സര്‍വകലാശാല വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് ചെയര്‍പേഴ്സണായിരുന്നു. അഖിലേന്ത്യാ കിസാന്‍ സഭ ട്രഷററും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയുമായ പി കൃഷ്ണപ്രസാദാണ് സിന്ധുവിന്റെ ഭര്‍ത്താവ്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍