UPDATES

ന്യൂസ് അപ്ഡേറ്റ്സ്

പിഡബ്ല്യുഡി അഴിമതി: കേജ്രിവാളിന്റെ അനന്തരവന്‍ അറസ്റ്റില്‍; രാഷ്ട്രീയ പ്രേരിതമെന്ന് എഎപി

2015-16 കാലത്ത് റോഡുകളും സീവേജുകളും നിര്‍മ്മിക്കുന്നതിനുള്ള കരാറുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വിനയ് ബന്‍സാലിന്റെ പിതാവ് സുരേന്ദര്‍ ബന്‍സാലിനെതിരെയും കേസുണ്ടായിരുന്നു.

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ അന്തരവന്‍ വിനയ് ബന്‍സാലിനെ ഡല്‍ഹി അഴിമതിവിരുദ്ധ ബ്യൂറോ അറസ്റ്റ് ചെയ്തു. പൊതുമരാമത്ത് വകുപ്പിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിലാണ് അറസ്റ്റ്. ഡ്രെയ്‌നേജ് നിര്‍മ്മാണവുമായി ബന്ധപ്പെട്ടാണ് അഴിമതി ആരോപണമുയര്‍ന്നത്. ഒരു വര്‍ഷം മുമ്പ് മൂന്ന് എഫ്‌ഐആറുകള്‍ ഈ അഴിമതിയുമായി ബന്ധപ്പെട്ട് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇന്ന് പുലര്‍ച്ചെ വടക്കുപടിഞ്ഞാറന്‍ ഡല്‍ഹിയിലെ പീതാംപുരയിലുള്ള വീട്ടില്‍ നിന്നാണ് വിനയ് ബന്‍സാലിനെ എസിബി അറസ്റ്റ് ചെയ്തത്.

റോഡ്‌സ് ആന്റി കറപ്ഷന്‍ ഓര്‍ഗനൈസേഷന്‍ (ആര്‍എസിഒ) എന്ന എന്‍ജിഒയുടെ സ്ഥാപകന്‍ രാഹുല്‍ ശര്‍മയുടെ പരാതിയിലാണ് കേസെടുത്തത്. അതേസമയം കേസും അറസ്റ്റും രാഷ്ട്രീയ പ്രേരിതമാണെന്ന് ആം ആദ്മി പാര്‍ട്ടി പ്രതികരിച്ചു. മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന്റെ പ്രതിച്ഛായ തകര്‍ക്കാനുള്ള രാഷ്ട്രീയനീക്കത്തിന്റെ ഭാഗമായി എസിബിയെ ഉപകരണമാക്കുകയാണ് എന്നും എഎപി കുറ്റപ്പെടുത്തുന്നു.

2015-16 കാലത്ത് റോഡുകളും സീവേജുകളും നിര്‍മ്മിക്കുന്നതിനുള്ള കരാറുകളിലെ ക്രമക്കേടുമായി ബന്ധപ്പെട്ടാണ് കേസ്. വിനയ് ബന്‍സാലിന്റെ പിതാവ് സുരേന്ദര്‍ ബന്‍സാലിനെതിരെയും കേസുണ്ടായിരുന്നു. എന്നാല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ അദ്ദേഹം മരിച്ചു. ഇവരുടെ രേണു കണ്‍സ്ട്രക്ഷന്‍സ് എന്ന കമ്പനിയാണ് നിര്‍മ്മാണ പ്രവര്‍ത്തനത്തിലുണ്ടായിരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍