UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സര്‍ക്കാര്‍ ഭൂമി തരംമാറ്റാന്‍ കൈക്കൂലി; ഏഷ്യാനെറ്റ് ഒളി ക്യാമറയില്‍ കുടുങ്ങി സിപിഐ നേതാക്കളും റവന്യു മന്ത്രിയുടെ ഓഫീസും

ഭൂമി തരം മാറ്റുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ സോമനാഥ് അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങുന്നതിന്‍റെയും ഭൂമി തരം മാറ്റാന്‍ കൈക്കൂലി നല്‍കുന്നവര്‍ തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലും റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ ഓഫീസിലും എത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

നാലരയേക്കര്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റാന്‍ 20 ലക്ഷം. 10 ലക്ഷം ഡെപ്യൂട്ടി കളക്ടര്‍ക്കും 10 ലക്ഷം സിപിഐ ജില്ലാ സെക്രട്ടറിക്കും. വയനാട് ജില്ലയില്‍ സര്‍ക്കാര്‍ ഭൂമി തരം മാറ്റുന്ന അഴിമതി ഇടപാടിനെക്കുറിച്ചാണ് ഏഷ്യാനെറ്റ് ന്യൂസിന്റെ ഒളിക്യാമറ ഓപ്പറേഷന്‍ പറയുന്നത്. ഭൂമി തരം മാറ്റുന്നതിനായി ഡെപ്യൂട്ടി കളക്ടര്‍ അടക്കമുള്ളവര്‍ കൈക്കൂലി വാങ്ങുന്നതിന്‍റെയും ഭൂമി തരം മാറ്റാന്‍ കൈക്കൂലി നല്‍കുന്നവര്‍ തിരുവനന്തപുരത്ത് സിപിഐ ആസ്ഥാനമായ എംഎന്‍ സ്മാരകത്തിലും റെവന്യൂ മന്ത്രി ഇ ചന്ദ്രശേഖരന്‍റെ ഓഫീസിലും എത്തുന്നതിന്‍റെ ദൃശ്യങ്ങളാണ് പുറത്തുവന്നത്.

വയനാട് സിപിഐ ജില്ലാ സെക്രട്ടറി വിജയന്‍ ചെറുകര, വയനാട് ഡെപ്യൂട്ടി കളക്ടര്‍ സോമനാഥ് എന്നിവര്‍ക്ക് നേരിട്ട് പങ്കുള്ള ഭൂമിയിടപാടിന്‍റെ വിവരങ്ങളാണ് ഏഷ്യനെറ്റ് ന്യൂസിന്‍റെ ഒളിക്യാമറ ഓപ്പറേഷനില്‍ പുറത്ത് വന്നിരിക്കുന്നത്. 20 ഏക്കര്‍ മിച്ചഭൂമി റിസോര്‍ട്ടിനായി വിട്ടുകിട്ടാനായാണ് ഏഷ്യനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വേഷം മാറി ബ്രോക്കര്‍മാരെ സമീപിച്ചത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍