UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ആക്രമണ ഭീഷണി: ആസിഫയുടെ കുടുംബം ഗ്രാമം വിട്ടു

ആസിഫയുടെ പിതാവ് യൂസഫ് പുജ്‌വാല ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടുസാമഗ്രികളുമായി ഇവിടെ നിന്ന് പോയിരിക്കുകയാണ്. അടുത്ത മാസം കാശ്മീര്‍ വിട്ട് പോകാനായിരുന്നു നേരത്തെ ഇവര്‍ ആലോചിച്ചിരുന്നത്.

ആസിഫ എന്ന എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കി കൊന്ന കേസിലെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമവുമായി ജമ്മുകാശ്മീര്‍ ബാര്‍ അസോസിയേഷന്‍ പ്രതിഷേധത്തിന് ആഹ്വാനം ചെയ്തിരിക്കുന്ന സാഹചര്യത്തില്‍ ആസിഫയുടെ മാതാപിതാക്കള്‍ അടക്കമുള്ള കുടുംബാംഗങ്ങള്‍ ജമ്മുവിലെ രസാന ഗ്രാമം വിട്ട് പോയി. ആസിഫയുടെ പിതാവ് യൂസഫ് പുജ്‌വാല ഭാര്യയ്ക്കും മക്കള്‍ക്കുമൊപ്പം വീട്ടുസാമഗ്രികളുമായി ഇവിടെ നിന്ന് പോയിരിക്കുകയാണ്. അടുത്ത മാസം കാശ്മീര്‍ വിട്ട് പോകാനായിരുന്നു നേരത്തെ ഇവര്‍ ആലോചിച്ചിരുന്നത്. പൊലീസ് അന്വേഷണം ശരിയായ രീതിയിലല്ല എന്ന് പറഞ്ഞാണ് ബാര്‍ അസോസിയേഷന്റെ പ്രതിഷേധം.

പ്രതികള്‍ക്ക് പിന്തുണയുമായി ജമ്മു ബാര്‍ അസോസിയേഷനും ഭീം സിംഗിന്റെ ജമ്മു കാശ്മീര്‍ പാന്തേഴ്‌സ് പാര്‍ട്ടിയും ഹിന്ദു ഏകതാ മഞ്ചും ബിജെപിയുമെല്ലാം രംഗത്തുള്ളപ്പോള്‍, റാലികളടക്കം സംഘടിപ്പിക്കപ്പെടുമ്പോള്‍ മെഹബൂബ മുഫ്തിയുടെ പിഡിപി-ബിജെപി സര്‍ക്കാര്‍ കാഴ്ചക്കാരായി നില്‍ക്കുകയാണ് എന്ന് ഹുറിയത് കോണ്‍ഫറന്‍സ് ആരോപിച്ചു. അതേസമയം ശ്രീനഗറിലെ പ്രതാപ് പാര്‍ക്കില്‍ സാമൂഹ്യപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു.

ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിന്‍ മുന്‍ പ്രസിഡന്റ് ഷെഹ്ല റാഷിദ് അടക്കമുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തു. “നിങ്ങളുടെ വൃത്തികെട്ട രാഷ്ട്രീയം ജമ്മു കാശ്മീരില്‍ വേണ്ടെന്ന് ഷെഹ്ല റാഷിദ് ബിജെപിയോട് പറഞ്ഞു. ഇവിടെ ഒരു ഗുജറാത്ത് സംഭവിക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല. ഈ അഭിഭാഷകര്‍ക്കൊന്നും കുട്ടികളില്ലേ? കുട്ടികളോട് പോലും ഇവര്‍ക്ക് മനുഷ്യത്വമില്ലേ?” – ഷെഹ്ല ചോദിച്ചു. ക്രൈംബ്രാഞ്ചിനെ കുറ്റപത്രം സമര്‍പ്പിക്കാന്‍ അനുവദിക്കാതെ തടസം സൃഷ്ടിക്കുന്ന അഭിഭാഷകരെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിഷേധക്കാര്‍ ആവശ്യപ്പെട്ടു. വിചാരണ നീതിപൂര്‍വമാകണമെങ്കില്‍ അത് കത്വക്ക് പുറത്തേയ്ക്ക് മാറ്റണം. ആസിഫയുടെ കൊലയാളികളെ പിന്തുണക്കുന്ന മന്ത്രിമാരായ ചൗധരി ലാല്‍ സിംഗിനേയും ചന്ദര്‍ പ്രകാശ് ഗംഗയേയും പുറത്താക്കണം.

നിര്‍ഭയയില്‍ നിന്നും ആസിഫയിലേക്ക് നാം നടന്ന അധാര്‍മ്മിക ദൂരം

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍