UPDATES

ന്യൂസ് അപ്ഡേറ്റ്സ്

റോഹിങ്ക്യകള്‍ക്കുവേണ്ടിയുളള പ്രാര്‍ത്ഥനയില്‍ പങ്കെടുത്തു; അസമില്‍ ന്യുനപക്ഷനേതാവിനെ ബിജെപി പുറത്താക്കി

അര്‍ഫാന 2012ലും 2016ലും സംസ്ഥാന നിയമസഭയിലേക്ക്‌ മല്‍സരിച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ താനിപ്പോള്‍ ഖേദിക്കുന്നതായും അര്‍ഫാന പറഞ്ഞു. ഭരണസംവിധാനത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വാചകങ്ങളില്‍ വിശ്വസിച്ചാണ് താന്‍ 2012ല്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അര്‍ഫാന പറഞ്ഞു

വംശഹത്യക്കിരകളായ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികള്‍ക്കുവേണ്ടിയുളള പ്രത്യേക പ്രാര്‍ത്ഥനയില്‍ പങ്കെടുത്തതിന്റെ പേരില്‍ ബിജെപിയുടെ അസം സംസ്ഥാന എക്‌സ്യുകൂട്ടീവംഗത്തെ പുറത്താക്കി. അസമിലെ ബിജെപിയുടെ പ്രമുഖ നേതാവായിരുന്ന ബേനസീര്‍ അര്‍ഫാനെക്കെതിരായാണ് പാര്‍ട്ടി നടപടി സ്വീകരിച്ചത്. പ്രാര്‍ത്ഥനയില്‍ പങ്കെടുത്ത ഉടനെ തന്നെ നടപടിയണ്ടായത് രാഷ്ടീയ വൃത്തങ്ങളെ അമ്പരപ്പിച്ചതായാണ് റിപ്പോര്‍ട്ട്.

സെപ്തംബര്‍ 16 ന് യുനൈറ്റഡ് മൈനോറിറ്റി പീപ്പിള്‍സ് ഫോറം എന്ന എന്‍ജിഒ ആണ് പ്രത്യേക പ്രാര്‍ത്ഥന സംഘടിപ്പിച്ചത്. പ്രാര്‍ത്ഥന നടക്കുന്ന വിവരം മറ്റുളള സംഘടനകളുമായി പുറത്താക്കപെട്ട ബിജെപി നേതാവ് ബേനസീര്‍ അര്‍ഫാന്‍ പങ്കുവെച്ചുവെന്നാണ് ബിജെപി വക്താക്കള്‍ ആരോപിക്കുന്നത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ദിലീപ് സൈക്കിയ ഒപ്പുവെച്ച് കത്തു ലഭിച്ചപ്പോഴാണ് അര്‍ഫാനയെ പുറത്താക്കിയ വിവരം അവരറിഞ്ഞതെന്ന് അര്‍ഫാന പറഞ്ഞു.

അതെസമയം, ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ നടത്തിയ അഴിമതി പുറത്തുവരാതിരിക്കാനാണ് തനിക്കെതിരായ നടപടിയെന്നും അര്‍ഫാന പ്രതികരിച്ചു. പാര്‍ട്ടിയുടെ ന്യുനപക്ഷ ഫോറം ചീഫ് കണ്‍വീനര്‍ റൊസാനാര ബിഗവും പ്രാര്‍ത്ഥനയില്‍ പങ്കെടുത്തിട്ടുണ്ടെന്നും അവര്‍ക്കെതിരെ നടപടിയുണ്ടായില്ലെന്നും അര്‍ഫാന്‍ പറഞതായി പ്രാദേശിക മാധ്യമം റിപ്പോര്‍ട്ട് ചെയ്തു.

അര്‍ഫാന 2012ലും 2016ലും സംസ്ഥാന നിയമസഭയിലേക്ക്‌ മല്‍സരിച്ചിരുന്നു. എന്നാല്‍ ബിജെപിയില്‍ ചേര്‍ന്നതില്‍ താനിപ്പോള്‍ ഖേദിക്കുന്നതായും അര്‍ഫാന പറഞ്ഞു. ഭരണസംവിധാനത്തില്‍ വലിയ മാറ്റമുണ്ടാക്കുമെന്ന് വാചകങ്ങളില്‍ വിശ്വസിച്ചാണ് താന്‍ 2012ല്‍ ബിജെപിയില്‍ ചേര്‍ന്നതെന്നും അര്‍ഫാന പറഞ്ഞതായി റിപ്പോര്‍ട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍