UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ ലീഗുകാരായ ഹര്‍ത്താല്‍ അനുകൂലികളുടെ അക്രമം

മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടും ലീഗ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് മാധ്യമ സംഘത്തെ പോകാന്‍ അനുവദിച്ചത്. അക്രമി സംഘം മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ഇന്നലെയുണ്ടായ അക്രമത്തെ തുടര്‍ന്ന് മലപ്പുറം പെരിന്തല്‍മണ്ണ താലൂക്കില്‍ യുഡിഎഫ് പഖ്യാപിച്ച ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്ക് അക്രമം. മുസ്ലീം ലീഗ് പ്രവര്‍ത്തകരായ ഹര്‍ത്താല്‍ അനുകൂലികളാണ് മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ചത്. മാതൃഭൂമി ന്യൂസ് റിപ്പോര്‍ട്ടര്‍ മുഹമ്മദ് നൗഫല്‍, കാമറാമാന്‍ സന്ദീപ്, ന്യൂസ് 18 റിപ്പോര്‍ട്ടര്‍ സുര്‍ജിത്ത് അയ്യപ്പത്ത് എന്നിവരെ ആക്രമിച്ചു. നൗഫലിനെ റോഡില്‍ മറിച്ചിട്ട് മര്‍ദ്ദിക്കുകയായിരുന്നു. അക്രമത്തില്‍ പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരിന്തല്‍മണ്ണയിലെ ഹര്‍ത്താല്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിവരുന്നതിനിടെയാണ് അക്രമം നടന്നത്. തുടര്‍ന്ന് തിരിച്ചുവരുന്നതിനിടയില്‍ മാതൃഭൂമി, മംഗളം, ന്യൂസ് 18 ചാനല്‍ സംഘങ്ങളെ മക്കരപ്പറമ്പില്‍ വച്ചും ഹര്‍ത്താല്‍ അനൂകുലികള്‍ തടഞ്ഞു.

പെരിന്തല്‍മണ്ണ, അങ്ങാടിപ്പുറം, മങ്കട, രാമപുരം, മക്കരപറമ്പ്, കൂട്ടിലങ്ങാടി, എന്നിവിടങ്ങളില്‍ ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടു. രാവിലെ മുതല്‍ വാഹനഗതാഗതം പൂര്‍ണ്ണമായും പ്രവര്‍ത്തകര്‍ തടഞ്ഞു. കടകമ്പോളങ്ങള്‍ അടഞ്ഞുകടന്നു. ”രാവിലെ ഹര്‍ത്താല്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ പെരിന്തല്‍മണ്ണയില്‍ പോയതായിരുന്നു. തിരിച്ചു വരുമ്പോള്‍ അങ്ങാടി പുറത്തുനിന്ന് ഹര്‍ത്താല്‍ അനുകൂലികള്‍ വാഹനം തടഞ്ഞു. മീഡിയ ആണെന്ന് പറഞ്ഞപ്പോള്‍ ഐഡി കാര്‍ഡ് ചോദിച്ചു. കാറില്‍ ഒട്ടിച്ച സ്റ്റിക്കര്‍ കാണിച്ചു. അത് പോരെന്ന് പറഞ്ഞപ്പോള്‍ കാര്‍ഡ് കാണിച്ചു. അതിനിടയില്‍ ഒരാള്‍ വന്ന് കാറിന്റെ ചാവി എടുക്കുകയും എന്നെ വലിച്ച് റോട്ടിലിട്ട് പുറത്ത് ചവിട്ടി. മര്‍ദ്ദനം നടക്കുമ്പോള്‍ പരിസരത്ത് പൊലീസ് ഇല്ലായിരുന്നു.” – മുഹമ്മദ് നൗഫല്‍ അഴിമുഖത്തോട് പറഞ്ഞു.

തുടര്‍ന്ന് മലപ്പുറത്തേക്ക് തിരിച്ചുവരുമ്പോള്‍ വാര്‍ത്താസംഘം സഞ്ചരിച്ച വാഹനം അഞ്ചിടങ്ങളില്‍ വെച്ച് ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞ് വെച്ചതായും നൗഫല്‍ പറഞ്ഞു. രാവിലെ മുതല്‍ പാലക്കാട് -കോഴിക്കോട് റൂട്ടില്‍ ഓടുന്ന വാഹനങ്ങളും ഹര്‍ത്താല്‍ അനുകൂലികള്‍ തടഞ്ഞു. കൂട്ടിലങ്ങാടി, മക്കരപറമ്പ്, രാമപുരം, അങ്ങാടിപ്പുറം എന്നിവിടങ്ങളിലും ഹര്‍ത്താല്‍ അനുകൂലികള്‍ അക്രമം അഴിച്ചുവിട്ടതായി റിപ്പോര്‍ട്ടുണ്ട്. പെരിന്തല്‍മണ്ണ ഗവ.പോളിടെക്നിക് കോളേജിന്‍റെ മുന്‍വശത്തെ എംസ്എഫിന്റെ കൊടിമരം കാണാതായതിനെ ചൊല്ലി കഴിഞ്ഞ ദിവസം രാവിലെ എംഎസ്എഫ് – എസ്എഫ്‌ഐ വിദ്യാര്‍ത്ഥികള്‍ ആരംഭിച്ച സംഘര്‍ഷമാണ് തെരുവുയുദ്ധമായത്. എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മുസ്ലിം ലീഗ് നിയോജകമണ്ഡലം ഓഫീസ് തകര്‍ത്തിരുന്നു.

അതേസമയം മാധ്യമപ്രവര്‍ത്തകരെ ഹര്‍ത്താലില്‍ നിന്നും ഒഴിവാക്കിയിട്ടും ലീഗ് പ്രവര്‍ത്തകര്‍ ഇവരെ തടയുകയായിരുന്നു. തുടര്‍ന്ന് അര മണിക്കൂറോളം കഴിഞ്ഞാണ് മാധ്യമ സംഘത്തെ പോകാന്‍ അനുവദിച്ചത്. അക്രമി സംഘം മാധ്യമ പ്രവര്‍ത്തകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇത് സംബന്ധിച്ച് വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നിട്ടുള്ളത്. സിപിഎം ജില്ലാ സെക്രട്ടറി ഇഎന്‍ മോഹന്‍ദാസും, ടികെ ഹംസ അടക്കമുള്ള നേതാക്കളും മുസ്ലീം ലീഗ് നേതാക്കളും പരിക്കേറ്റ മാധ്യമ പ്രവര്‍ത്തകരെ മലപ്പുറം താലൂക്ക് ആശുപത്രിയിലെത്തി സന്ദര്‍ശിച്ചു. മാധ്യമപ്രവര്‍ത്തകരെ ആക്രമിച്ച സംഭവത്തില്‍ കേരള പ്രവര്‍ത്തക യൂണിയന്‍ (കെയുഡബ്ല്യുജെ), ജില്ലാ പൊലീസ് മോധാവിക്കടക്കം പരാതി നല്‍കിയിട്ടുണ്ട്. അക്രമി സംഘത്തെ ഉടന്‍ പിടികൂടുമെന്ന് പൊലീസ് പറഞ്ഞു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍