UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം: പരിക്കേറ്റവരെ ഇന്ന് വിസ്തരിക്കും

മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷം: പരിക്കേറ്റവരെ ഇന്ന് വിസ്തരിക്കും

2016 ജൂലൈ 20ന് കേരള ഹൈക്കോടതിയുടെ മുന്നില്‍വച്ച് മാധ്യമപ്രവര്‍ത്തകരും അഭിഭാഷകരും തമ്മിലുണ്ടായ സംഘര്‍ഷത്തിലും പൊലിസ് നടപടിയിലും പരുക്കേറ്റവരെ ജസ്റ്റിസ് പി.എ. മുഹമ്മദ് കമ്മിഷന്‍ ഇന്നു മുതല്‍ തുടര്‍ച്ചയായി വിസ്തരിക്കും. ഇന്നലെ നടന്ന സിറ്റിങില്‍ കേരള ഹൈക്കോടതി അഡ്വക്കേറ്റ്സ് അസോസിയേഷന്‍ സെക്രട്ടറി കെ. ആനന്ദിന്റെ വിസ്താരം പൂര്‍ത്തിയായി.

കേസില്‍ കക്ഷി ചേര്‍ന്ന മറ്റൊരു അഭിഭാഷകനെയും കമ്മിഷന്‍ വിസ്തരിച്ചിരുന്നു. ഇരുവരെയും ക്രോസ് വിസ്താരം നടത്താന്‍ മാധ്യമ പ്രവര്‍ത്തകര്‍ക്ക് അവസരം നല്‍കുമെന്ന് കമ്മിഷന്‍ അറിയിച്ചു. ഇന്നലെ നടന്ന സിറ്റിങില്‍ സീനിയര്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.കെ. ബാബു, കേരള ഹൈക്കോടതി രജിസ്ട്രാര്‍ ജനറലിന് വേണ്ടി അഡ്വ. ഗണേശ് ചന്ദ്രന്‍, സ്പെഷല്‍ ബ്രാഞ്ച് അസിസ്റ്റന്റ് കമ്മിഷണര്‍ വിജയകുമാര്‍ എന്നിവര്‍ ഹാജരായി.

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍