UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് ഹിന്ദുത്വ പ്രവര്‍ത്തകരുടെ ഭീഷണിയും അവഹേളനവും; യുവതി ജീവനൊടുക്കി; ഒരാള്‍ അറസ്റ്റില്‍

കൂടുതല്‍ യുവമോര്‍ച്ച, ബജ്രംഗ് ദള്‍ പ്രവര്‍ത്തകര്‍ പിടിയിലാവുമെന്ന് പോലീസ്

മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് പറഞ്ഞതിന് സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തതിനെ തുടര്‍ന്ന് കര്‍ണാടകത്തില്‍ 20-കാരി ആത്മഹത്യ ചെയ്ത സംഭവത്തില്‍ യുവമോര്‍ച്ച നേതാവ് അറസ്റ്റില്‍. കര്‍ണാടകത്തിലെ ചിക്മംഗ്ലൂരില്‍ ഒന്നാം വര്‍ഷ ബികോം വിദ്യാര്‍ത്ഥി ധന്യശ്രീ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൂടുതല്‍ യുവമോര്‍ച്ച, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ക്കെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്.

ഒര വാട്ട്‌സ്ആപ്പ് മെസേില്‍ തനിക്ക് മുസ്ലീങ്ങളെ ഇഷ്ടമാണെന്ന് ധന്യശ്രീ പറഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ നിരന്തരം അവഹേളനവും ആരംഭിച്ചു. ഇതിനു പിന്നാലെ സന്തോഷ് എന്ന ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകന്‍ വീട്ടിലേക്ക് വിളിച്ച് ധന്യശ്രീ എന്തിനാണ് തലയില്‍ തട്ടമിട്ടിരിക്കുന്ന ചിത്രങ്ങള്‍ ഫേസ്ബുക്കില്‍ ഇട്ടിരിക്കുന്നതെന്ന് ഭീഷണിപ്പെടുത്തിയെന്ന് അമ്മ സുവര്‍ണ പോലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് നിരന്തരം ഭീഷണികളായിരുന്നുവെന്നും മകളെ ‘നിയന്ത്രിക്കാ’നും ഇല്ലെങ്കില്‍ ഭവിഷ്യത്തുകള്‍ നേരിടാനും തയാറായിക്കൊള്ളാനും യുവമോര്‍ച്ച, ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തി. അതിനടുത്ത ദിവസം ഒരുസംഘം ആളുകള്‍ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ അപകീര്‍ത്തിപ്പെടുത്തുമെന്ന് പറയുകയും ചെയ്തു.

ജനുവരി ആറിന് ധന്യശ്രീ വീട്ടില്‍ ആത്മഹത്യ ചെയ്തു. തനിക്ക് ഈ അപമാനം താങ്ങാന്‍ സാധിക്കുന്നില്ലെന്നും താനൊരു മുസ്ലീം യുവാവുമായി പ്രണയത്തിലാണെന്നും പ്രചരിപ്പിക്കുന്നുവെന്നതടക്കമുള്ള കാര്യങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്നും അതിനാല്‍ ജീവനൊടുക്കുന്നു എന്നുമുള്ള ആത്മഹത്യാ കുറിപ്പും ധന്യശ്രീ എഴുതിവച്ചിരുന്നു. പെണ്‍കുട്ടിയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവത്തില്‍ കൂടുതല്‍ ആളുകള്‍ അറസ്റ്റിലാവുമെന്ന് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍