“മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി പോകുന്നത് ഒരു പതിവായിരിക്കുന്നു. ഇതെന്തിനാണ്? ഇവിടെയുള്ള മനുഷ്യരെന്താ പാകിസ്ഥാന്‍കാരാണോ?”
ഉത്തര്‍പ്രദേശിലെ കാസ്ഗഞ്ചില്‍ സംഘര്‍ഷാവസ്ഥ തുടരുന്നതിനിടയില്‍, സംഘര്‍ഷം സംഘപരിവാര്‍ സംഘടനകള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നതാണ് എന്ന് വ്യക്തമാക്കുകയാണ് ബറെയ്‌ലി ജില്ല മജിസ്‌ട്രേറ്റ്. മുസ്ലീം ഭൂരിപക്ഷ മേഖലകളില്‍ കടന്നുചെന്ന് പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിക്കുന്നത് ഇവിടെ പതിവായിരിക്കുകയാണ് എന്നാണ് ബറെയ്‌ലി ജില്ല മജിസ്‌ട്രേറ്റ് രാഘവേന്ദ്ര വിക്രം സിംഗ് പറയുന്നത്. ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.
“മുസ്ലീം ഭൂരിപക്ഷ പ്രദേശങ്ങളിലൂടെ പാകിസ്ഥാന്‍ വിരുദ്ധ മുദ്രാവാക്യം വിളിച്ച് പ്രകടനവുമായി പോകുന്നത് ഒരു പതിവായിരിക്കുന്നു. ഇതെന്തിനാണ്? ഇവിടെയുള്ള മനുഷ്യരെന്താ പാകിസ്ഥാന്‍കാരാണോ? എന്നാണ് രാഘവേന്ദ്ര വിക്രം സിംഗ് ചോദിക്കുന്നത്. എന്തുകൊണ്ട് ഇവര്‍ ചൈനയ്‌ക്കെതിരെ മുദ്രാവാക്യം വിളിക്കുന്നില്ല. അതേസമയം രാഘവേന്ദ്ര സിംഗ് ഈ പോസ്റ്റ് ഇന്ന് രാവിലെ നീക്കം ചെയ്തു. ദേശീയതയുടെ പേര് പറഞ്ഞ് നാട്ടില്‍ നടക്കുന്ന കാര്യങ്ങളില്‍ താന്‍ വളരെ അസ്വസ്ഥനാണെന്ന് രാഘവേന്ദ്ര സിംഗ് ടൈംസ് ഓഫ ഇന്ത്യയോട് പറഞ്ഞു.