UPDATES

ന്യൂസ് അപ്ഡേറ്റ്സ്

കര്‍ണാടകയില്‍ ബിജെപി 135 സീറ്റ് നേടുമെന്ന് പറഞ്ഞിട്ടില്ല; സര്‍വേ നടത്തിയിട്ടില്ലെന്ന് ബിബിസി

സര്‍വേയില്‍ പറയുന്ന പ്രകാരം ബിജെപിക്ക് 135ഉം ജെഡിഎസിന് 45ഉം കോണ്‍ഗ്രസിന് 35ഉം മറ്റുള്ളവര്‍ക്ക് 19ഉം സീറ്റുകള്‍ കിട്ടുകയാണെങ്കില്‍ ആകെ 224 സീറ്റുള്ള കര്‍ണാടക നിയമസഭയില്‍ 234 സീറ്റ് ആകും എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

കര്‍ണാടക നിയമസഭ തിരഞ്ഞെടുപ്പില്‍ 135 സീറ്റ് നേടി ബിജെപി അധികാരത്തില്‍ വരുമെന്ന് തങ്ങള്‍ എവിടേയും പ്രവചിച്ചിട്ടില്ലെന്നും ഇത്തരത്തില്‍ പ്രീ പോള്‍ സര്‍വേ തന്നെ നടത്തിയിട്ടില്ലെന്നും ബിബിസി. ഈ വ്യാജവാര്‍ത്ത വാട്‌സ് ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നതിന് ഇടയിലാണ് ബിബിസിയുടെ വിശദീകരണം. കോണ്‍ഗ്രസിന് 35 സീറ്റ് മാത്രമേ കര്‍ണാടകയില്‍ കിട്ടൂ എന്നാണ് സര്‍വേ പ്രവചിക്കുന്നത്. ജനത ദള്‍ എസ് 45 സീറ്റ് നേടുമെന്നും പറയുന്നു. ബിബിസി ഇന്ത്യ പേജിലേയ്ക്ക് പോകുന്ന ഒരു ലിങ്കും കൊടുത്തിട്ടുണ്ടായിരുന്നു. എന്നാല്‍ സര്‍വേയില്‍ പറയുന്ന പ്രകാരം ബിജെപിക്ക് 135ഉം ജെഡിഎസിന് 45ഉം കോണ്‍ഗ്രസിന് 35ഉം മറ്റുള്ളവര്‍ക്ക് 19ഉം സീറ്റുകള്‍ കിട്ടുകയാണെങ്കില്‍ ആകെ 224 സീറ്റുള്ള കര്‍ണാടക നിയമസഭയില്‍ മൊത്തം 234 സീറ്റ് ആകും എന്നതാണ് ഇതിലെ ഏറ്റവും ശ്രദ്ധേയമായ കാര്യം.

റിപ്പബ്ലിക് ടിവിയുടെ ജന്‍ കി ബാത് ഒപ്പീനിയന്‍ പോള്‍ സര്‍വേയുടെ വ്യാജ പതിപ്പാണ് വാട്‌സ് ആപ്പ് വഴി പ്രചരിക്കുന്നത്. ബിജെപി ഏറ്റവും വലിയ ഒറ്റ കക്ഷിയാകുമെന്നും ആര്‍ക്കും ഭൂരിപക്ഷം നേടാനാകില്ലെന്നുമാണ് സര്‍വേ പറയുന്നത്. ബിജെപിക്ക് 102 മുതല്‍ 108 വരെ സീറ്റും കോണ്‍ഗ്രസിന് 72 മുതല്‍ 74 വരെ സീറ്റ് കിട്ടുമെന്നും ജെഡിഎസ് 42 മുതല്‍ 44 സീറ്റ് വരെ നേടുമെന്നുമാണ് ഒറിജിനല്‍ ജന്‍ കി ബാത് സര്‍വേ പ്രവചിക്കുന്നത്. യഥാര്‍ത്ഥ സര്‍വേയില്‍ 1.2 ലക്ഷം പേരില്‍ നിന്നുള്ള പ്രതികരമാണ് വന്നിരിക്കുന്നതെങ്കില്‍ വ്യാജ സര്‍വേ അവകാശപ്പെടുന്നത് 10.20 ലക്ഷം പേരുടെ പ്രതികരണമാണ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍