UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൈചുംഗ് ഭൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു

ഗൂര്‍ഖാലാന്‍ഡ് പ്രത്യക സംസ്ഥാനം എന്ന ആവശ്യത്തെ പിന്തുണച്ച്, തൃണമൂല്‍ കോണ്‍ഗ്രസിന്റ് നിലപാടിന് വിരുദ്ധമായ നിലപാട് ബൈചുംഗ് ഭൂട്ടിയ വ്യക്തമാക്കി.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ക്യാപ്റ്റനുമായിരുന്ന ഭൈചുംഗ് ഭൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസ് വിട്ടു. തനിക്ക് ഇനി രാജ്യത്തെ ഒരു രാഷ്ട്രീയ പാര്‍ട്ടിയുമായും ബന്ധമുണ്ടാവില്ലെന്നും കക്ഷി രാഷ്ട്രീയ പ്രവര്‍ത്തനം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായും ഭൂട്ടിയ ട്വിറ്ററില്‍ അറിയിച്ചിട്ടുണ്ട്. 2011ല്‍ പ്രൊഫഷണല്‍ ഫുട്‌ബോളില്‍ നിന്ന് വിരമിച്ച ബൈചുംഗ് ഭൂട്ടിയ പിന്നീട് തൃണമൂലുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയായിരുന്നു.

2013ല്‍ ഭൂട്ടിയ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. കൂടുതല്‍ കായികതാരങ്ങള്‍ രാഷ്ട്രീയത്തിലേയ്ക്ക് വരണമന്നും അന്ന് ഭൂട്ടിയ പറഞ്ഞു. 2014ല്‍ ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ഡാര്‍ജിലിംഗില്‍ നിന്ന് മത്സരിച്ചെങ്കിലും 1,96,795 വോട്ടിന് ബിജെപിയുടെ എസ്എസ് അലുവാലിയയോട് പരാജയപ്പെട്ടു. 2016 നിയമസഭ തിരഞ്ഞെടുപ്പില്‍ സിലിഗുഡിയില്‍ നിന്ന് ജനവിധി തേടിയ ഭൂട്ടിയ, സിപിഎമ്മിലെ അശോക് ഭട്ടാചാര്യയോട് 14,072 വോട്ടിന്ന് തോറ്റു. ഗൂര്‍ഖാലാന്‍ഡ് പ്രത്യക സംസ്ഥാനം എന്ന ആവശ്യത്തെ പിന്തുണച്ച്, തൃണമൂല്‍ കോണ്‍ഗ്രസിന്റ് നിലപാടിന് വിരുദ്ധമായ നിലപാട് ഭൈചുംഗ് ഭൂട്ടിയ വ്യക്തമാക്കി.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍