UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഭാരത് ബന്ദ്: പൊലീസ് വെടിവെപ്പിലും സംഘര്‍ഷത്തിലും മരണം ഒമ്പതായി

മധ്യപ്രദേശിലെ മൊറീനയില്‍ ഒരു വിദ്യാര്‍ത്ഥി നേതാവ് അടക്കം ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഉത്തര്‍പ്രദേശില്‍ മീററ്റിലും മുസഫര്‍നഗറിലും ഓരോ ആളുകള്‍ വീതം മരിച്ചു.

എസ്എസി – എസ്ടി ആക്ട് ദുര്‍ബലപ്പെടുത്തുന്ന സുപ്രീംകോടതി ഉത്തരവിനെതിരായ ദലിത് സംഘടനകളുടെ പ്രതിഷേധം ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ അഴിച്ചുവിട്ട സംഘര്‍ഷം തുടരുന്നു. കൊല്ലപ്പെട്ടവരുടെ എണ്ണം ഒമ്പതായി. മധ്യപ്രദേശില്‍ ആറ് പേരും ഉത്തര്‍പ്രദേശില്‍ രണ്ട് പേരും രാജസ്ഥാനില്‍ ഒരാളുമാണ് സംഘര്‍ഷത്തില്‍ കൊല്ലപ്പെട്ടത്. പഞ്ചാബിലും ഝാര്‍ഖണ്ഡിലും വലിയ തോതില്‍ അക്രമസംഭവങ്ങളുണ്ടായി.

മധ്യപ്രദേശിലെ മൊറീനയില്‍ ഒരു വിദ്യാര്‍ത്ഥി നേതാവ് അടക്കം ആറ് പേര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഗ്വാളിയോറില്‍ പ്രതിഷേധക്കാര്‍ നിരവധി വാഹനങ്ങള്‍ തീയിട്ട് നശിപ്പിക്കുകയും റെയില്‍, റോഡ് ഗതാഗതം തടസപ്പെടുത്തുകയും ചെയ്തു. രാജസ്ഥാനിലെ ആല്‍വാറില്‍ പൊലീസ് വെടിവയ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ജയ്പൂരിലും ബാര്‍മറിലും സംഘര്‍ഷമുണ്ടായി.

ഝാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ പ്രതിഷേധക്കാര്‍ക്ക് നേരെ പൊലീസ് ലാത്തിചാര്‍ജ്ജ് നടത്തി. ഉത്തര്‍പ്രദേശില്‍ മീററ്റിലും മുസഫര്‍നഗറിലും ഓരോ ആളുകള്‍ വീതം മരിച്ചു. മീററ്റില്‍ 40 പൊലീസുകാരടക്കം 75 പേര്‍ക്ക് പരിക്കേറ്റു. ഉത്തരവ് പുനപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിട്ടുണ്ട്. പെട്ടെന്നുള്ള അറസ്റ്റിനുള്ള വിലക്കും ജാമ്യത്തിനുള്ള വ്യവസ്ഥയും എസ് സി – എസ് ടി ആക്ടിന്റെ ഭാഗമായി ദുരുപയോഗം ചെയ്യപ്പെടുന്നതായി വിലയിരുത്തിയാണ് മാര്‍ച്ച് 20ന് ഈ രണ്ട് വ്യവസ്ഥകളില്‍ സുപ്രീംകോടതി മാറ്റം വരുത്തിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍