UPDATES

ത്രിപുരയില്‍ ചെങ്കോട്ട തകര്‍ത്ത് ബിജെപി അധികാരത്തിലേക്ക്

ബിജെപി – ഐ പി എഫ് ടി സഖ്യം 35 സീറ്റിലും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 24 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

ത്രിപുരയില്‍ സിപിഎമ്മിന്റെ ഉരുക്ക് കോട്ടയില്‍ വിള്ളല്‍ വീഴ്ത്തി ബിജെപി അധികാരത്തിലേക്ക്. ഏറ്റവും ഒടുവില്‍ വിവരം കിട്ടുമ്പോള്‍ ലീഡ് നിലയില്‍ ബിജെപി സഖ്യം കേവല ഭൂരിപക്ഷം കടന്നതായി പല ദേശീയ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. ബിജെപി – ഐ പി എഫ് ടി സഖ്യം 38 സീറ്റിലും സിപിഎം നേതൃത്വത്തിലുള്ള ഇടതുമുന്നണി 21 സീറ്റിലുമാണ് ലീഡ് ചെയ്യുന്നത്.

നേരത്തെ ഇടതുമുന്നണിയുടെ ലീഡ് നില കേവല ഭൂരിപക്ഷം കടന്നിരുന്നു. എന്നാല്‍ ആദ്യ റൗണ്ട് എണ്ണിക്കഴിഞ്ഞപ്പോള്‍ ലീഡ് നില വീണ്ടും മാറി മറയുകയായിരുന്നു. ഇടയ്ക്ക് മുഖ്യമന്ത്രി മണിക് സര്‍ക്കാര്‍ വരെ ലീഡ് നിലയില്‍ പിന്നോട്ട് പോയത് സിപിഎമ്മിനെ ഞെട്ടിച്ചു. എന്നാല്‍ ലീഡ് നില തിരിച്ചുപിടിച്ച മണിക് സര്‍ക്കാര്‍ വീണ്ടും മുന്നിലെത്തി. കോണ്‍ഗ്രസിന്റെ പരമ്പരാഗത ശക്തി കേന്ദ്രങ്ങളായിരുന്ന നഗര മേഖലകളില്‍ വലിയ മുന്നേറ്റമാണ് ബിജെപി ഉണ്ടാക്കിയിരിക്കുന്നത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍