UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഏറ്റുമുട്ടല്‍ കൊലകള്‍ അനിവാര്യം: വ്യാജ ഏറ്റുമുട്ടലുകളെ ന്യായീകരിച്ച് ബിജെപി ബംഗാള്‍ അധ്യക്ഷന്‍ ദിലീപ് ഘോഷ്

ഉത്തര്‍പ്രദേശിലായാലും ബംഗാളിലായാലും സര്‍ക്കാരുകള്‍ ഇത് ചെയ്യും. ഉത്തര്‍പ്രദേശ് ഇതിന്റെയൊരു ചാമ്പ്യനാണ് – ദിലീപ് ഘോഷ് പറഞ്ഞു.

ഏറ്റുമുട്ടലുകള്‍ സംഘടിപ്പിക്കുക എന്നത് സമാധാനം നിലനിര്‍ത്താന്‍ അനിവാര്യമാണെന്നും അത് സര്‍ക്കാരുകളുടെ ഉത്തരവാദിത്തമാണെന്നും ബിജെപി പശ്ചിമബംഗാള്‍ സംസ്ഥാന അധ്യക്ഷന്‍ ദിലീപ് ഘോഷ്. തൃണമൂല്‍ നേതാക്കളെ ഏറ്റുമുട്ടലില്‍ വധിക്കുമെന്ന് ദിലീപ് ഘോഷ് ഭീഷണി മുഴക്കിയിരുന്നു. ഉത്തര്‍പ്രദേശിലായാലും ബംഗാളിലായാലും സര്‍ക്കാരുകള്‍ ഇത് ചെയ്യും. ഉത്തര്‍പ്രദേശ് ഇതിന്റെയൊരു ചാമ്പ്യനാണ് – ദിലീപ് ഘോഷ് പറഞ്ഞു. യോഗി ആദിത്യനാഥ് സര്‍ക്കാര്‍ യുപിയില്‍ നടത്തി വരുന്ന തുടര്‍ച്ചയായ ഏറ്റമുട്ടല്‍ കൊലകള്‍ വലിയ വിവാദമായിരിക്കുകയാണ്. ജല്‍പായ്ഗുഡിയിലെ ഒരു പ്രതിഷേധ യോഗത്തിലാണ് തൃണമൂല്‍ നേതാക്കള്‍ക്കെതിരെ ദിലീപ് ഘോഷ് ഭീഷണി മുഴക്കിയിരുന്നത്. ബംഗാളില്‍ ഗുണ്ടായിസം കാണിക്കുന്ന തൃണമൂല്‍ നേതാക്കളെ ഒന്നുകില്‍ ജയിലിലിടും അല്ലെങ്കില്‍ കൊന്ന് കളയും എന്നാണ് ദിലീപ് ഘോഷ് പറഞ്ഞത്. ഒരു ബുള്ളറ്റും പാഴാക്കില്ലെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ പറഞ്ഞിരുന്നു. ദിലീപ് ഘോഷിനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

താന്‍ പറഞ്ഞതില്‍ യാതൊരു തെറ്റുമില്ലെന്ന് ദിലീപ് ഘോഷ് എന്‍ഡിടിവിയോട് പറഞ്ഞു. 2011ല്‍ മാവോയിസ്റ്റ് നേതാവ് കിഷന്‍ജിയെ മമത സര്‍ക്കാര്‍ ഏറ്റുമുട്ടലില്‍ കൊല്ലുകയായിരുന്നു എന്ന് ദിലീപ് ഘോഷ് പറഞ്ഞു. ഒരു സ്ഥലത്ത് നിന്ന് പിടിച്ചുകൊണ്ടുപോയി മറ്റൊരു സ്ഥലത്ത് വച്ച് വെടിവച്ച് കൊല്ലുകയായിരുന്നു. അതിനെ മമത സര്‍ക്കാര്‍ ന്യായീകരിക്കുകയാണ് ചെയ്തത്. സിദ്ധാര്‍ത്ഥ ശങ്കര്‍ റേ മുഖ്യമന്ത്രിയായിരിക്കെ അദ്ദേഹം നക്‌സലുകളെ ഇത്തരത്തില്‍ കൈകാര്യം ചെയ്തു. സിപിഎം മാവോയിസ്റ്റുകളെ കൈകാര്യം ചെയ്തതും ഇങ്ങനെ തന്നെ. എന്നാല്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ അംഗീകരിക്കാനാവില്ലെന്നും ദിലീപ് ഘോഷ് പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍