താന്‍ പറഞ്ഞതുപോലെ ബിജെപിക്ക് വോട്ട് ചെയ്യാതിരുന്നതിനായിരുന്നു അക്രമം
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തിന്റെ പേരില്‍ ബിജെപി പ്രാദേശിക നേതാവ് ബന്ധുവിനെ വെടിവച്ചു. ഹരിയാനയിലെ ഝാജ്ജര്‍ ജില്ലയിലാണ് സംഭവം. പൊലീസ് പ്രതിക്കെതിരേ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
ഞായറാഴ്ച്ച നടന്ന തെരഞ്ഞെടുപ്പില്‍ തന്റെ ബന്ധുവായ രാജ സിംഗ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിക്കാണ് വോട്ട് ചെയ്തതെന്ന് അറിഞ്ഞതോടെയാണ് പ്രതി ധര്‍മേന്ദര്‍ സിലാനി മൂന്നു തവണ വെടിയുതിര്‍ത്തത്. രണ്ടു തവണ രാജ സിംഗിന്റെ കാലിലും ഒരു തവണ വയറിലുമാണ് സിലാനി വെടിവച്ചത്. സിംഗിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ ആരോഗ്യനില തൃപ്തമാണ്. കൊലപാതകശ്രമത്തിനാണ് സിലാനിക്കെതിരേ പൊലീസ് കേസ് എടുത്തിരിക്കുന്നത്. എന്നാല്‍ ഇയാള്‍ ഒളിവില്‍ പോയിരിക്കുകയാണ്.
പ്രതിയായ ധര്‍മേന്ദ്രര്‍ സിലാനി ബഹദുര്‍ഗാഹ് നഗരസഭ മുന്‍ അംഗവും ബിജെപി മണ്ഡലം കമ്മിറ്റി ഓഫീസ് ഭാരവാഹിയുമാണ്. ഇയാളുടെ മൂത്ത സഹോദരന്‍ ഹരേന്ദര്‍ സിംഗ് കോണ്‍ഗ്രസ് നേതാവും മുന്‍ കൗണ്‍സിലറുമാണ്. രാജ സിംഗിനോടും കുടുംബത്തിനോടും ബിജെപിക്ക് വോട്ട് ചെയ്യണമെന്നായിരുന്നു ധര്‍മേന്ദ്ര സിലാനി ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രാജ സിംഗ് സിലാനിയുടെ സഹോദരനും കോണ്‍ഗ്രസ് നേതാവുമായ ഹരീന്ദര്‍ സിംഗിന്റെ വാക്കുകളാണ് കേട്ടത്. ഇതറിഞ്ഞ് സിലാനി ഞായറാഴ്ച്ച് രാത്രിയില്‍ രാജ സിംഗുമായി വഴക്ക് കൂടിയിരുന്നു. തിങ്കളാഴ്ച്ചയാണ് തോക്കുമായി രാജ സിംഗിന്റെ വീട്ടില്‍ ചെന്ന് സിലാനി അക്രമം കാണിച്ചത്.