UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ദലിത് പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടി വച്ച ബിജെപി നേതാവിനെതിരെ കേസ്

എസ് സി – എസ് ടി ആക്ട് ദുര്‍ബലപ്പെടുത്തുന്നതിന് എതിരായ വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ആകെ മരണ സംഖ്യ 10 ആയി.

എസ് സി – എസ് ടി ആക്ടില്‍ മാറ്റം വരുത്തുന്ന സുപ്രീംകോടതി ഉത്തരവില്‍ പ്രതിഷേധവുമായി തെരുവിലിറങ്ങിയ ദലിത് സംഘടനാ പ്രവര്‍ത്തകര്‍ക്കെതിരെ വെടി വച്ച ബിജെപി നേതാവ് രാജ ചൗഹാനെതിരെ കേസെടുത്തു. രാജ ചൗഹാന്‍ പ്രക്ഷോഭകാരികള്‍ക്ക് നേരെ വെടിയുതിര്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിരുന്നു. പരിക്കേറ്റ ഒരാള്‍ കൂടി മരിച്ചതോടെ മധ്യപ്രദേശില്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളിലെ മരണം ഏഴായി.

ഉത്തര്‍പ്രദേശില്‍ രണ്ട് പേരും രാജസ്ഥാനില്‍ ഒരാളും നേരത്തെ കൊല്ലപ്പെട്ടിരുന്നു. ഇതോടെ എസ് സി – എസ് ടി ആക്ട് ദുര്‍ബലപ്പെടുത്തുന്നതിന് എതിരായ വ്യാപക പ്രതിഷേധങ്ങളുടെ ഭാഗമായുള്ള സംഘര്‍ഷങ്ങളില്‍ ആകെ മരണ സംഖ്യ 10 ആയി. ഒഡീഷ, ബിഹാര്‍, ഗുജറാത്ത്, പഞ്ചാബ് എന്നിവിടങ്ങളിലും സംഘര്‍ഷം തുടരുകയയാണ്. പലയിടങ്ങളിലും പൊലീസ് വെടിവയ്പിലാണ് പ്രക്ഷോഭകാരികള്‍ കൊല്ലപ്പെട്ടത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍