UPDATES

ന്യൂസ് അപ്ഡേറ്റ്സ്

‘ലവ് ജിഹാദ്’ തടയാന്‍ ബാലവിവാഹം വേണം: ബിജെപി എംഎല്‍എ

വൈകിയുള്ള വിവാഹങ്ങളാണ് ‘ലവ് ജിഹാദി’ന് കാരണമാകുന്നത് എന്ന് അഗര്‍ മാല്‍വ എംഎല്‍എ ആയ ഗോപാല്‍ പാര്‍മര്‍ അഭിപ്രായപ്പെട്ടു.

രാജ്യത്ത് ലവ് ജിഹാദ് വ്യാപകമാണെന്നും ഇത് തടയാന്‍ ബാല വിവാഹം പ്രോത്സാഹിപ്പിണമെന്നും മധ്യപ്രദേശിലെ ബിജെപി എംഎല്‍എ. വൈകിയുള്ള വിവാഹങ്ങളാണ് ‘ലവ് ജിഹാദി’ന് കാരണമാകുന്നത് എന്ന് അഗര്‍ മാല്‍വ എംഎല്‍എ ആയ ഗോപാല്‍ പാര്‍മര്‍ അഭിപ്രായപ്പെട്ടു. പണ്ട് കുട്ടിക്കാലത്ത് തന്നെ വിവാഹം നടന്നിരുന്നത് കൊണ്ട് ഈ ബന്ധങ്ങള്‍ ഏറെക്കാലം നിലനിന്നു. കുട്ടിക്കാലത്ത് തന്നെ വിവാഹം കഴിഞ്ഞാല്‍ ഈ ബോധം മൂലം പെണ്‍കുട്ടികള്‍ ‘വഴി തെറ്റി’ല്ല. പെണ്‍കുട്ടികളുടെ വിവാഹ പ്രായം നിയമപ്രകാരം 18 ആക്കി നിശ്ചയിച്ചതോടെ നിരവധി പേര്‍ ഒളിച്ചോടാന്‍ തുടങ്ങി. ഹാദിയ കേസിനെക്കുറിച്ചാണ് ബിജെപി എംഎല്‍എ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് ഇത്തരത്തില്‍ പറഞ്ഞത്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍