UPDATES

ഇന്ത്യ

ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ബിജെപി എംഎല്‍എമാര്‍; നടക്കുന്നത് ഉദ്യോഗസ്ഥ ഭരണമെന്ന് വിമര്‍ശനം

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നു. തങ്ങളടക്കം 23 പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നാണ് മധു ശ്രീവാസ്തവ് പറയുന്നത്.

ഗുജറാത്ത് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മൂന്ന് ബിജെപി എംഎല്‍എമാര്‍ രംഗത്ത്. മുഖ്യമന്ത്രി വിജയ് രൂപാണി ഇസ്രയേലില്‍ പോയിരിക്കുന്നതിന് ഇടയിലാണ് ബിജെപി സര്‍ക്കാരിനെതിരെ വഡോദ്ര മേഖലയില്‍ നിന്നുള്ള പാര്‍ട്ടിയുടെ മൂന്ന് എംഎല്‍എമാര്‍ തന്നെ രംഗത്തെത്തിയിരിക്കുന്നത്. മല്‍ജാല്‍പൂരില്‍ എഴ് തവണ എംഎല്‍എ ആയ യോഗേഷ് പട്ടേല്‍, ആറ് തവണ നിയമസഭയിലെത്തിയ വഘോദിയ എംഎല്‍എ മധു ശ്രീവാസ്തവ്, സാവ്‌ളി എംഎല്‍എ കേതന്‍ ഇനാംദാര്‍ എന്നിവര്‍ ബുധനാഴ്ച രാത്രി വഡോദ്ര സര്‍ക്യൂട്ട് ഹൗസില്‍ യോഗം ചേര്‍ന്നിരുന്നു. സംസ്ഥാന സര്‍ക്കാരിന്റെയും ഉന്നത ഉദ്യോഗസ്ഥരുടേയും പ്രവര്‍ത്തനങ്ങളില്‍ അവര്‍ അതൃപ്തി രേഖപ്പെടുത്തി.

സെക്രട്ടറിയേറ്റിലെ ഉദ്യോഗസ്ഥര്‍ പ്രശ്‌നങ്ങളും പരാതികളും കേള്‍ക്കാന്‍ തയ്യാറാകുന്നില്ല എന്ന് എംഎല്‍എമാര്‍ കുറ്റപ്പെടുത്തി. മുഖ്യമന്ത്രിയെ കാണാന്‍ ഓഫീസില്‍ മണിക്കൂറുകള്‍ കാത്തിരിക്കേണ്ടി വരുന്നു. തങ്ങളടക്കം 23 പാര്‍ട്ടി എംഎല്‍എമാര്‍ക്ക് സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ അതൃപ്തിയുണ്ടെന്നാണ് മധു ശ്രീവാസ്തവ് പറയുന്നത്. ഇത് ബിജെപിയെ സംബന്ധിച്ച് ഏറെ ഗുരുതരമായ പ്രതിസന്ധിയാണ്.

തനിക്ക് മുഖ്യമന്ത്രി സ്ഥാനമോ പ്രധാന വകുപ്പുകളോ നല്‍കാത്തതിനെ തുടര്‍ന്ന് തുടക്കത്തില്‍ പാര്‍ട്ടി നേതൃത്വത്തിനെതിരെ കലാപക്കൊടി ഉയര്‍ത്തിയിരുന്ന ഉപമുഖ്യമന്ത്രി നിതിന്‍ പട്ടേലിനെ തന്നെയാണ് വഡോദ്രയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാനും എംഎല്‍എമാരെ അനുനയിപ്പിക്കാനും പാര്‍ട്ട നേതൃത്വം ചുമതലപ്പെടുത്തിയിരിക്കുന്നത്. നിതിന്‍ പട്ടേല്‍ എംഎല്‍എമാരെ കണ്ട് സംസാരിച്ചു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ ജിത്തു വാഗാനിയും മുതിര്‍ന്ന നേതാവ് ഭൂപേന്ദ്ര സിംഗ് ചുദസാമയും എംഎല്‍എമാരോട് സംസാരിക്കുന്നുണ്ട്്. പാര്‍ട്ടി എംഎല്‍എമാര്‍ക്ക് ബിജെപിക്കെതിരെയോ സര്‍ക്കാരിനെതിരെയോ പരാതിയില്ലെന്നും ഉദ്യോഗസ്ഥര്‍ക്കെതിരെ മാത്രമാണ് അവര്‍ക്ക് പരാതിയെന്നുമാണ് നിതിന്‍ പട്ടേല്‍ പറയുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍