UPDATES

ട്രെന്‍ഡിങ്ങ്

യോഗി ജാതി വിവേചനം കാണിച്ചു, ചവിട്ടി പുറത്താക്കി: മോദിക്ക് യുപിയിലെ ബിജെപി ദലിത് എംപിയുടെ പരാതി

ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥിന് പുറമെ, ബിജെപി ജില്ലാ ഭാരവാഹികള്‍, സംഘടനാ ജനറല്‍ സെക്രട്ടറി സുനില്‍ ഭന്‍സല്‍, ബിജെപി സംസ്ഥാന പ്രസിഡന്റും ചന്ദോലി എംപിയുമായ മഹേന്ദ്രനാഥ് പാണ്ഡെയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു കാര്യവുമുണ്ടായില്ല.

മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ജാതി വിവേചനം കാണിച്ചതായും പരാതിയുമായി ചെന്ന തന്നെ അധിക്ഷേപിച്ച് ആട്ടിയിറക്കി വിട്ടതായും ജാതി വിവേചനം കാണിച്ചതായും പരാതിപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഉത്തര്‍പ്രദേശില്‍ നിന്നുള്ള ബിജെപി ദലിത് എംപിയുടെ പരാതി. രണ്ട് തവണ യോഗി തന്നെ അപമാനിച്ച് ഇറക്കിവിട്ടതായാണ് മോദിക്കും പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ അമിത് ഷായ്ക്കും നല്‍കിയിരിക്കുന്ന കത്തില്‍ റോബര്‍ട്‌സ് ഗഞ്ച് എംപിയായ ഛോട്ടെ ലാല്‍ ഖര്‍വാര്‍ ആണ് മോദിക്കും അമിത് ഷായ്ക്കും പരാതി നല്‍കിയത്. സഹോദരന്‍ ജവഹര്‍ ഖര്‍വാറിനെ ചന്ദോലി ജില്ലയിലെ നൗഗഡ് ബ്ലോക്ക് ഡെവലപ്‌മെന്റ് കൗണ്‍സില്‍ പ്രസിഡന്റ് സ്ഥാനത്ത് നിന്ന് നീക്കിയതായും ഛോട്ടെ ലാല്‍ പരാതിപ്പെടുന്നു.

സവര്‍ണരായ ബിജെപി നേതാക്കളാണ് അവിശ്വാസ പ്രമേയത്തിലൂടെ ജവഹറിനെ പുറത്താക്കിയതെന്ന് ഛോട്ടെ ലാല്‍ പറയുന്നു. കഴിഞ്ഞ മാസം നടന്ന തിരഞ്ഞെടുപ്പില്‍ എസ് പി – ബി എസ് പി സ്ഥാനാര്‍ത്ഥി വിജയിക്കാന്‍ കാരണം പ്രാദേശിക ബിജെപി യൂണിറ്റിന്റ പിന്തുണയാണ് – ഛോട്ടെ ലാല്‍ കുറ്റപ്പെടുത്തുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടി യോഗി ആദിത്യനാഥിന് പുറമെ, ബിജെപി ജില്ലാ ഭാരവാഹികള്‍, സംഘടനാ ജനറല്‍ സെക്രട്ടറി സുനില്‍ ഭന്‍സല്‍, ബിജെപി സംസ്ഥാന പ്രസിഡന്റും ചന്ദോലി എംപിയുമായ മഹേന്ദ്രനാഥ് പാണ്ഡെയ്ക്കും പരാതി നല്‍കിയിരുന്നു. എന്നാല്‍ ഒരു കാര്യവുമുണ്ടായില്ല.

വനഭൂമി കയ്യേറ്റത്തിന് പരാതി നല്‍കിയ തനിക്കെതിരെ കയ്യേറ്റമുണ്ടെന്ന് ആരോപിച്ച് നടപടിയെടുക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്. ഛോട്ടെലാല്‍ ഖര്‍വാള്‍ ഇന്ത്യന്‍ എക്‌സ്പ്രസിനോട് പറഞ്ഞു. സവര്‍ണജാതിക്കാരായ ഭൂ മാഫിയ തലവന്മാര്‍ തന്നെ ഭീഷണിപ്പെടുത്തിയതായും അദ്ദേഹം പറയുന്നു. എസ് സി – എസ് ടി ആക്ടില്‍ മാറ്റം വരുത്തുന്ന സുപ്രീംകോടതിയുടെ വിവാദ ഉത്തരവിനെതിരെ ദലിത സംഘടനകളുടെ പ്രതിഷേധം ഉത്തരേന്ത്യയില്‍ വ്യാപകമായി തുടരുന്നിതിന് ഇടെയാണ് ദലിത് എംപിയുടെ പരാതി പുറത്തുവന്നിരിക്കുന്നത്. യുപിയില്‍ ഇതുമായി ബന്ധപ്പെട്ട സംഘര്‍ഷങ്ങളില്‍ രണ്ട് പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍