UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദിയെ കൊലയാളിയെന്ന് വിളിച്ച സക്കറിയയെ കൈകാര്യം ചെയ്യുമെന്ന് ബിജെപി നേതാവ് ബി ഗോപാലകൃഷ്ണന്‍; പൊലീസില്‍ പരാതി

പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. സക്കറിയ പരമാര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കൊലയാളിയെന്ന് വിളിച്ച എഴുത്തുകാരന്‍ സക്കറിയക്ക് ബിജെപിയുടെ ഭീഷണി. പരാമര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ സക്കറിയയെ കൈകാര്യം ചെയ്യാന്‍ മടിക്കില്ലെന്നാണ് ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. ബി.ഗോപാലകൃഷ്ണന്‍ പറഞ്ഞത്. പാലക്കാട് തസ്രാക്കില് തപസ്യ സംഘടിപ്പിച്ച ഒ വി വിജയന്‍ അനുസ്മരണ പരിപാടിയിലാണ് പ്രധാനമന്ത്രി കൊലയാളിയാണെന്നും ഒ.വി വിജയന്‍ മൃദുഹിദുത്വവാദിയാണെന്നും സക്കറിയ പ്രസംഗിച്ചത്. മോദിയെ കൊലയാളിയെന്ന് വിളിച്ചതാണ് ബിജെപിയെ ചൊടിപ്പിച്ചിരിക്കുന്നത്.

ഇത് കൂടാതെ പ്രധാനമന്ത്രിക്കെതിരായ പരാമര്‍ശത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയിരിക്കുകയാണ് ബിജെപി. സക്കറിയ പരമാര്‍ശം പിന്‍വലിച്ചില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നാണ് ബിജെപി പറഞ്ഞിരിക്കുന്നത്. കടുത്ത വര്‍ഗീയവാദിയായ സക്കറിയ എന്തടിസ്ഥാനത്തിലാണ് മറ്റുളളവരെ വിമര്‍ശിക്കുന്നതെന്നാണ് ബിജെപി ചോദിക്കുന്നത്. എന്നാല്‍ ബിജെപിയുടെ ഭീഷണി വന്നിരിക്കുന്ന സാഹചര്യത്തില്‍ തനിക്ക് സംരക്ഷണം ഒരുക്കേണ്ടത് സര്‍ക്കാരാണെന്ന് സക്കറിയ പറഞ്ഞു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍