UPDATES

ന്യൂസ് അപ്ഡേറ്റ്സ്

അപകീര്‍ത്തിയിലൂടെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് തടയാന്‍ നിയമ ഭേദഗതി

അശ്‌ളീല ഉളളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്‌മെയിലിങ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹരജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു.

അശ്‌ളീല കാര്യങ്ങള്‍ പ്രസിദ്ധീകരിച്ചും പ്രചരിപ്പിച്ചും ആളുകളെ ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് കര്‍ശനമായി തടയുന്നതിന് ഇന്ത്യന്‍ ശിക്ഷാനിയമത്തില്‍ ഭേദഗതി വരുത്തുന്നതിനുളള കരട് ബില്ലിന് ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 292-ാം വകുപ്പ് ഭേദഗതി ചെയ്ത് 292-എ എന്ന വകുപ്പ് ഉള്‍പ്പെടുത്തുന്നതിനുളള ഭേദഗതിയാണ് കരട് ബില്ലില്‍ നിര്‍ദേശിച്ചിട്ടുളളത്. ഇതിനനുസൃതമായ മാറ്റം ക്രിമിനല്‍ നടപടി ചട്ടത്തിലും വരുത്തും.

അശ്‌ളീല ഉളളടക്കം പ്രസീദ്ധീകരിച്ച് നടത്തുന്ന ബ്ലാക്ക്‌മെയിലിങ് തടയുന്നതിന് ഐപിസിയില്‍ ഭേദഗതി കൊണ്ടുവരുന്ന കാര്യം പരിഗണിക്കണമെന്ന് പൊതുതാല്പര്യഹരജി പരിഗണിച്ചുകൊണ്ട് 2009 ആഗസ്തില്‍ കേരള ഹൈക്കോടതി കേരള സര്‍ക്കാരിനോട് നിര്‍ദ്ദേശിച്ചിരുന്നു. തമിഴ്‌നാടും ഒഡിഷയും ഇത്തരത്തിലുളള നിയമഭേദഗതികള്‍ കൊണ്ടുവന്നിട്ടുണ്ട്. അശ്‌ളീല പ്രസിദ്ധീകരണത്തിനെതിരെ നടപടിയെടുക്കാന്‍ ഐപിസിയില്‍ നിലവില്‍ വ്യവസ്ഥകളുണ്ട്. എന്നാല്‍ ബ്ലാക്ക്‌മെയിലിങ്ങിനു ഇത്തരം കാര്യങ്ങള്‍ ചെയ്യുന്നതു തടയാന്‍ നിലവിലുളള വ്യവസ്ഥകള്‍ പര്യാപ്തമല്ല.

ചെറുകിട ധാതുഖനനം: കലക്ടര്‍മാരുടെ എന്‍.ഒ.സി ഒഴിവാക്കുന്നു

ചെറുകിട ധാതുഖനനത്തിന് ജില്ലാ കലക്ടറുടെ നിരാക്ഷേപ പത്രം (എന്‍.ഒ.സി) വേണമെന്ന വ്യവസ്ഥ ഒഴിവാക്കുന്നതിന് കേരള മൈനര്‍ മിനറല്‍ കണ്‍സഷന്‍ ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ മന്ത്രിസഭ തീരുമാനിച്ചു.

ചെറുകിട ധാതുക്കളായ സാധാരണ കളിമണ്ണിന്റെയും മണലിന്റെയും ഖനനത്തിന് ജില്ലാതല വിദഗ്ധ സമിതിയുടെ ശുപാര്‍ശ പ്രകാരം കലക്ടര്‍ നിരാക്ഷേപ പത്രം നല്‍കേണ്ടതുണ്ട്. എന്നാല്‍ കേന്ദ്ര വനം-പരിസ്ഥിതി കാലാവസ്ഥാ വ്യതിയാന മന്ത്രാലയത്തിന്റെ 2006-ലെ വിജ്ഞാപന പ്രകാരം എല്ലാതരം ചെറുകിട ധാതുക്കളുടെയും ഖനനത്തിന് പാരിസ്ഥിതികാനുമതി ഇപ്പോള്‍ നിര്‍ബന്ധമാണ്. അഞ്ച് ഹെക്ടറില്‍ കൂടുതല്‍ വിസ്തീര്‍ണമുളള സ്ഥലത്ത് ഖനനം നടത്തുന്നതിന് പാരിസ്ഥിതികാനുമതി നല്‍കുന്നത് സംസ്ഥാന പാരിസ്ഥിതികാഘാത നിര്‍ണയസമിതിയും അഞ്ച് ഹെക്ടറില്‍ കുറവ് വിസ്തീര്‍ണമുളള സ്ഥലത്തെ ഖനനത്തിന് ജില്ലാതലത്തില്‍ കലക്ടറുടെ അധ്യക്ഷതയിലുളള ജില്ലാതല പാരിസ്ഥിതികാഘാത നിര്‍ണയ സമിതിയുമാണ്. പാരിസ്ഥിതികാനുമതി നിര്‍ബന്ധമായതിനാല്‍ നടപടിക്രമങ്ങളിലെ സങ്കീര്‍ണത കുറയ്ക്കുന്നതിനാണ് ചട്ടങ്ങളില്‍ മാറ്റം വരുത്തുന്നത്. കളിമണ്ണിന്റെ ക്ഷാമം മൂലം ഇഷ്ടിക, ഓട്, നിര്‍മാണ മേഖലയില്‍ വലിയ പ്രതിസന്ധിയുണ്ട്. അതു പരിഹരിക്കുന്നതിനുളള ശ്രമത്തിന്റെ കൂടി ഭാഗമായാണ് ചട്ടങ്ങളില്‍ ഭേദഗതി വരുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

അപൂര്‍വ്വ രോഗം ചികിത്സിക്കാന്‍ ധനസഹായം

ഹെമോലിറ്റിക് യൂറമിക് സിന്‍ഡ്രോം എന്ന അപൂര്‍വ്വ രോഗം ബാധിച്ച തിരുവനന്തപുരം തൈക്കാട് കാഞ്ചീപുരം വീട്ടില്‍ അയനാ രാജന്റെ ചികിത്സയ്ക്ക് നാലര ലക്ഷം രൂപ അനുവദിക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്ന് തുക നല്‍കും.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍