UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മോദി സര്‍ക്കാരിന്റെ ബജറ്റിനെതിരെ നാളെ ബിഎംഎസിന്റെ ദേശീയ പ്രക്ഷോഭം

അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യസുരക്ഷ ഫണ്ടിനും ബജറ്റിന്റെ പിന്തുണയില്ല. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു നീക്കവുമില്ല.

മോദി സര്‍ക്കാരിന്റെ അവസാനത്തെ സമ്പൂര്‍ണ പൊതു ബജറ്റിനെതിരെ നാളെ സംഘപരിവാറിന്റെ തൊഴിലാളി സംഘടനയായ ബിഎംഎസ് രാജ്യവ്യാപക പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കും. ബിഎംഎസ് ജനറല്‍ സെക്രട്ടറി വിര്‍ജേഷ് ഉപാധ്യായ് ആണ് ഇക്കാര്യം വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചത്. ബജറ്റ് നിരാശാജനകമാണെന്ന് ബിഎംഎസ് പറയുന്നു. ഇത്തവണത്തെ ബജറ്റില്‍ ഗ്രാമീണ വികസനത്തിനും കാര്‍ഷിക മേഖലയ്ക്കും ആരോഗ്യ സംരക്ഷണത്തിനും അടിസ്ഥാന സൗകര്യ വികസനത്തിനും കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ടെങ്കിലും തൊളിലാളികളുടേ പ്രശ്‌നങ്ങളെ പൂര്‍ണമായും അവഗണിച്ചു എന്നാണ് ബിഎംഎസ് പറയുന്നത്. കേന്ദ്ര സര്‍ക്കാര്‍ പദ്ധതി പ്രകാരം നിയമിക്കപ്പെട്ട അംഗന്‍വാടി ജീവനക്കാര്‍, ആശ വര്‍ക്കര്‍മാര്‍ തുടങ്ങിയ, സാമ്പത്തികമായി ഏറ്റവും പിന്നോക്കം നില്‍ക്കുന്നവര്‍ക്ക് ആശ്വാസമായി ഒന്നും ബജറ്റിലില്ലെന്ന് ബിഎംഎസ് ചൂണ്ടിക്കാട്ടുന്നു.

മധ്യവര്‍ഗ ജീവനക്കാര്‍ക്ക് സന്തോഷിക്കാന്‍ ഒന്നുമില്ല. നികുതിയിളവുകളില്ല. അതേസമയം ആദായനികുതി സെസ് വര്‍ദ്ധപ്പിക്കുകയും ചെയ്തിരിക്കുന്നു. അസംഘടിത മേഖലകളിലെ തൊഴിലാളികള്‍ക്കുള്ള സാമൂഹ്യസുരക്ഷ ഫണ്ടിനും ബജറ്റിന്റെ പിന്തുണയില്ല. കേന്ദ്ര സര്‍ക്കാരിന് കീഴില്‍ വരുന്ന പൊതുമേഖല സ്ഥാപനങ്ങളെ പുനരുദ്ധരിക്കുന്നതിനുള്ള യാതൊരു നീക്കവുമില്ല. പകരം 24 പ്രധാന പൊതുമേഖല സ്ഥാപനങ്ങളെ വില്‍ക്കുന്നതിലാണ് സര്‍ക്കാരിന് താല്‍പര്യം. മഹാത്മ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്കുള്ള ഫണ്ട് വര്‍ദ്ധിപ്പിച്ചില്ല. തൊഴിലാളികളുടെ കൂലിയും തൊഴില്‍ ദിനങ്ങളും കൂട്ടാന്‍ ഇത് അനിവാര്യമാണ്. ബജറ്റ് നിര്‍ദ്ദേശങ്ങളില്‍ തങ്ങള്‍ പുനപരിശോധന ആവശ്യപ്പെടുകയാണെന്നും ബിഎംഎസ് പറയുന്നു.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍