UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ബൊഫോഴ്‌സ് കേസ് പ്രതികളെ കുറ്റവിമുക്തരാക്കിയ 2005ലെ വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍

അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ നിയമോപദേശം. അതേസമയം, ഹര്‍ജി നല്‍കുമെന്ന് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ സിബിഐ അറിയിച്ചിരുന്നു. ചില സുപ്രധാന രേഖകളും തെളിവുകളും കണ്ടെത്തിയതുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ നല്‍്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

ബൊഫോഴ്സ് കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ ഡല്‍ഹി ഹൈക്കോടതി വിധിക്കെതിരെ സിബിഐ സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. അപ്പീല്‍ നല്‍കേണ്ടതില്ലെന്നായിരുന്നു അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ നിയമോപദേശം. അതേസമയം, ഹര്‍ജി നല്‍കുമെന്ന് പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ സിബിഐ അറിയിച്ചിരുന്നു. ചില സുപ്രധാന രേഖകളും തെളിവുകളും കണ്ടെത്തിയതുകൊണ്ടാണ് ഇപ്പോള്‍ അപ്പീല്‍ നല്‍്കുന്നതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ പറഞ്ഞു.

സ്വീഡനിലെ ആയുധക്കമ്പനിയായ എബി ബൊഫോഴ്സില്‍ നിന്ന് 1986ല്‍ കരസേനയ്ക്ക് വേണ്ടി 1437 കോടിയുടെ ഹോവിറ്റ്സര്‍ പീരങ്കി വാങ്ങിയതില്‍ 64 കോടിയുടെ അഴിമതി നടന്നുവെന്നാണ് ആരോപണം. ദ ഹിന്ദുവിന് വേണ്ടി എന്‍ റാമും ചിത്ര സുബ്രഹ്മണ്യവുമാണ് ബൊഫോഴ്‌സ് അഴിമതി ആദ്യമായി പുറത്തുകൊണ്ടുവന്നത്. യൂറോപ്പിലെ ഹിന്ദുജ സഹോദരന്‍മാരുള്‍പ്പെടെ എല്ലാ പ്രതികളേയും 2005 മേയ് 31ന് ഹൈക്കോടതി കുറ്റവിമുക്തരാക്കിയിരുന്നു. 1991ല്‍ കൊല്ലപ്പെട്ട മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയെ 2004 ഫെബ്രുവരി നാലിനാണ് ഹൈക്കോടതി കുറ്റവിമുക്തനാക്കിയത്.

വിധി ചോദ്യം ചെയ്ത് ബിജെപി നേതാവ് അജയ് അഗര്‍വാള്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതിയുടെ പരിഗണനയിലുണ്ട്. സിബിഐ അപ്പീല്‍ നല്‍്കാത്തതുകൊണ്ടാണ് താന്‍ സുപ്രീംകോടതിയെ സമീപിച്ചതെന്നാണ് സോണിയ ഗാന്ധിക്കെതിരേ റായ്ബറേലിയില്‍ മത്സരിച്ച അജയ് അഗര്‍വാള്‍ പറയുന്നത്. ഇന്ത്യയിലെ ഉന്നത രാഷ്ട്രീയക്കാര്‍ക്കും സൈനികോദ്യോഗസ്ഥര്‍ക്കും ഇടപാടില്‍ കൈക്കൂലി ലഭിച്ചുവെന്ന് സ്വീഡനിലെ റേഡിയോ 1987ല്‍ അവകാശപ്പെട്ടിരുന്നു. എ.ബി ബൊഫോഴ്സിന്റെ അന്നത്തെ പ്രസിഡന്റ് മാര്‍ട്ടില്‍ ആര്‍ദ്ബോ, ഇടനിലക്കാരായ വിന്‍ ഛദ്ദ, ഒട്ടാവിയോ ക്വത്റോച്ചി, അന്നത്തെ പ്രതിരോധ സെക്രട്ടറി എസ്.കെ. ഭട്നാഗര്‍, ബൊഫോഴ്സ് കമ്പനി എന്നിവര്‍ക്കെതിരേ 1999ലാണ് സി.ബി.ഐ ആദ്യകുറ്റപത്രം സമര്‍പ്പിച്ചത്. 2000-ല്‍ ഹിന്ദുജ സഹോദരന്‍മാരായ ശ്രീചന്ദ്, ഗോപീചന്ദ്, പ്രകാശ്ചന്ദ് എന്നിവര്‍ക്കെതിരേയും സിബിഐ കുറ്റപത്രം നല്‍കി.

2011ല്‍ സി.ബി.ഐ കോടതി ക്വത്റോച്ചിയെ കേസില്‍ നിന്ന് ഒഴിവാക്കി. ക്വത്റോച്ചിയെ ഇന്ത്യയിലെത്തിക്കാനുള്ള ഭീമമായ ചെലവ് താങ്ങാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു നടപടി. 1993ല്‍ ഇന്ത്യ വിട്ട ഒക്ടേവിയോ ക്വത്റോച്ചി 2013-ല്‍ മരിച്ചു. മറ്റുപ്രതികളായ ഭട്നാഗര്‍, ഛദ്ദ, ആര്‍ദ്ബോ എന്നിവരും ജീവിച്ചിരിപ്പില്ല.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍