UPDATES

ട്രെന്‍ഡിങ്ങ്

“എത്ര വേണമെന്ന് പറ, 10 മുതല്‍ 25 വരെ തരാം”: ബിജെപി നേതാവ് ശ്രീരാമുലു കോണ്‍ഗ്രസ് എംഎല്‍എയോട്

മറ്റൊരു ബിജെപി നേതാവ് മുരളീധര്‍ റാവുവും ശ്രീരാമുലുവിനോടൊപ്പം ഫോണില്‍ പാടീലുമായി സംസാരിക്കുന്നുണ്ട്.

മുഖ്യമന്ത്രി ബിഎസ് യെദിയൂരപ്പ കോണ്‍ഗ്രസ് എംഎല്‍എ ബിസി പാട്ടീലിന് മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്യുന്ന ഓഡിയോയ്ക്ക് ശേഷം ബിജെപി എംപിയും ഘനി കോഴ ആരോപണത്തില്‍ വിവാദ നായകനുമായ ബെല്ലാരി എംപിയുമായ ബി ശ്രീരാമുലു, ബിസി പാട്ടീലിന് കോടികള്‍ വാഗ്ദാനം ചെയ്യുന്നതിന്റെ ഓഡിയോയും പുറത്തുവന്നു. മറ്റൊരു ബിജെപി നേതാവ് മുരളീധര്‍ റാവുവും ശ്രീരാമുലുവിനോടൊപ്പം ഫോണില്‍ പാടീലുമായി സംസാരിക്കുന്നുണ്ട്. ഹിരെകരൂര്‍ എംഎല്‍എയാണ് ബിസി പാട്ടീല്‍. കൂടാതെ നടനും സംവിധായകനും സിനിമ നിര്‍മ്മാതാവുമാണ്. മുന്‍ പൊലീസ് ഉദ്യോഗസ്ഥനുമാണ്.

ബി ശ്രീരാമുലുവും ബിസി പാട്ടീലും തമ്മിലുള്ള സംഭാഷണം ഇങ്ങനെ:

ശ്രീരാമുലു: നമസ്‌കാര, ശ്രീരാമുലുവാണ് സംസാരിക്കുന്നത്.

ബിസി പാട്ടീല്‍: നമസ്‌കാര

ശ്രീരാമുലു: എത്ര തുകയാണ് നിങ്ങള്‍ പ്രതീക്ഷിക്കുന്നത്?

ബിസി പാട്ടീല്‍: സാഹെബ്രു എന്നോട് ഒന്നും പറഞ്ഞില്ല.

ശ്രീരാമുലു: പറയൂ, എത്രയാണ് വേണ്ടത്?

ബിസി പാട്ടീല്‍: അത് നിങ്ങള്‍ പറയണം.

ശ്രീരാമുലു: 25ന്റെ കാര്യം പറഞ്ഞിട്ടുണ്ട്. എത്ര പേര്‍ നിങ്ങളുടെ കൂടെയുണ്ട്.

ബിസി പാട്ടീല്‍: മൂന്ന്, നാല് പേരുണ്ട്. അവരോട് ഇക്കാര്യ വ്യക്തമാക്കണം. എനിക്ക് ഉറപ്പുണ്ട്.

ശ്രീരാമുലു: അവര്‍ക്ക് 10 മുതല്‍ 15 വരെ കൊടുക്കാം.

ബിസി പാട്ടീല്‍: അവരുടെ പദവിയുടെ കാര്യം.

ശ്രീരാമുലു: അവരെ മന്ത്രിമാരാക്കും.

ബിസി പാട്ടീല്‍: എന്റെ മണ്ഡലത്തില്‍ യുബി ബനാകര്‍ ശക്തമായ നിലയിലാണുള്ളത്. വീണ്ടും തിരഞ്ഞെടുപ്പ് നടന്നാല്‍ കാര്യങ്ങള്‍ കുഴപ്പത്തിലാകും.

ശ്രീരാമുലു: അത് പേടിക്കണ്ട. ഒരു ഇലക്ഷനും ഉണ്ടാവില്ല. ഞങ്ങള്‍ സ്പീക്കറെ തിരഞ്ഞെടുക്കും. ഭൂരിപക്ഷം തെളിയിക്കും. ആന്ധ്രയിലേയും തെലങ്കാനയിലേയും എംഎല്‍എമാരെ അയോഗ്യരാക്കില്ല. തിരഞ്ഞെടുപ്പിനെക്കുറിച്ച് ഓര്‍ത്ത് പേടിക്കണ്ട.

മുരളീധര്‍ റാവു: രാജിയുടെ പ്രശ്‌നമേ വരുന്നില്ല. ഇനിയും തിരഞ്ഞെടുപ്പ് വേണ്ടി വരില്ല.

ബിസി പാട്ടീല്‍: മൂന്ന്, നാല് പേര്‍ എന്റെ കൂടെയുണ്ട്. നിങ്ങള്‍ തുക എത്രയെന്ന് കൃത്യമായി പറയണം.

ശ്രീരാമുലു: 15 എന്ന് ഞാന്‍ പറഞ്ഞ് കഴിഞ്ഞു. മുരളീധര്‍ റാവുവിനോട് നിങ്ങള്‍ ഇതേപ്പറ്റി ചോദിക്കേണ്ടതില്ല.

മുരളീധര്‍ റാവു: ഞങ്ങള്‍ തയ്യാറാണ്. തിരഞ്ഞെടുപ്പിന്റെ പ്രശ്‌നം വരുന്നില്ല. അത് സ്പീക്കര്‍ നോക്കിക്കോളും. എല്ലാ സംസ്ഥാനത്തും ഇങ്ങനെ തന്നെ.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍