UPDATES

ന്യൂസ് അപ്ഡേറ്റ്സ്

മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയില്‍ ധാരണ: ബസ് സമരം പിന്‍വലിച്ചു

ഡീസല്‍ വിലവര്‍ദ്ധന ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ മൂലം നേരിടുന്ന പ്രയാസം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളിേല്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനം താമസിയാതെ എടുക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു. 

ബുധനാഴ്ച തുടങ്ങാനിരുന്ന ബസ് സമരം മുഖ്യമന്ത്രി പിണറായി വിജയനുമായി ബസ് ഓപ്പറേറ്റര്‍മാരുടെ സംഘടനാ പ്രതിനിധികള്‍ നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ പിന്‍വലിച്ചു. ഡീസല്‍ വിലവര്‍ദ്ധന ഉള്‍പ്പടെയുളള പ്രശ്നങ്ങള്‍ മൂലം നേരിടുന്ന പ്രയാസം കണക്കിലെടുത്ത് ജസ്റ്റിസ് രാമചന്ദ്രന്‍ കമ്മീഷന്‍ ശുപാര്‍ശകളിേല്‍ സര്‍ക്കാര്‍ ആവശ്യമായ തീരുമാനം താമസിയാതെ എടുക്കുമെന്ന് മുഖ്യമന്ത്രി ചര്‍ച്ചയില്‍ ഉറപ്പ് നല്‍കിയതായി ബസ് ഉടമകള്‍ അറിയിച്ചു.

ഗതാഗത സെക്രട്ടറി കെ.ആര്‍. ജ്യോതിലാല്‍, കെ.എസ്.ആര്‍.ടി.സി. എം.ഡി. എ. ഹേമചന്ദ്രന്‍, ഗതാഗത കമ്മീഷണര്‍ കെ. പത്മകുമാര്‍, ബസ് ഉടമ സംഘടനകളുടെ പ്രതിനിധികളായ ടി ഗോപിനാഥ്, എം. ഗോകുലന്‍, ലോറന്‍സ് ബാബു, വി.ജെ. സബാസ്റ്റ്യന്‍, ജോണ്‍സണ്‍ പയ്യപ്പളളി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍