വിലെ പാര്‍ലെയിലെ ഭായ്ദാസ് ഹാളിലാണ് ജിഗ്നേഷും ഉമറും പങ്കെടുക്കാനിരുന്ന കണ്വെന്ഷന് നിശ്ചയിച്ചിരുന്നത്. പരിപാടി നടത്താനാവില്ലെന്ന് സംഘാടകരെ പൊലീസ് അറിയിച്ചു. ഈ മേഖലയില്‍ 144 (നിരോധനാജ്ഞ) പ്രഖ്യാപിച്ചിട്ടുമുണ്ട്.
പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന് ആരോപിച്ച് ദലിത് നേതാവും ഗുജറാത്തിലെ എംഎല്‍എയുമായ ജിഗ്നേഷ് മേവാനിക്കും ജെഎന്‍യുവിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദിനുമെതിരെ പൂനെ പൊലീസ് കേസെടുത്തു. മുംബൈയില്‍ ഇവര്‍ പങ്കെടുക്കുന്ന പരിപാടിയ്ക്ക് അനുമതി നിഷേധിക്കുകയും ചെയ്തു. ഭീമ കോറിഗാവിലെ സംഘര്‍ഷത്തിനും ഒരാള്‍ കൊല്ലപ്പെടാനും ഇടയാക്കിയത് ജിഗ്നേഷും ഉമര്‍ ഖാലിദും നടത്തിയ പ്രസംഗങ്ങളാണ് എന്നാണ് പൊലീസിന്റെ വിചിത്രമായ വാദം.
വിലെ പാര്‍ലെയിലെ ഭായ്ദാസ് ഹാളിലാണ് ജിഗ്നേഷും ഉമറും പങ്കെടുക്കാനിരുന്ന കണ്വെന്ഷന് നിശ്ചയിച്ചിരുന്നത്. പരിപാടി നടത്താനാവില്ലെന്ന് സംഘാടകരെ പൊലീസ് അറിയിച്ചു. ഈ മേഖലയില്‍ 144 (നിരോധനാജ്ഞ) പ്രഖ്യാപിച്ചിട്ടുമുണ്ട്. പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി പരിപാടിയുടെ സംഘാടകരായ ഛാത്ര ഭാരതി രംഗത്തെത്തി. ഛാത്ര ഭാരതി പ്രസിഡന്റ് ദത്ത ദാഗെ അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുത്ത് നീക്കി. ഇവരെ എത്തിച്ച ജുഹു പൊലീസ് സ്റ്റേഷന് മുന്നിലും വിദ്യാര്‍ത്ഥികള്‍ പ്രതിഷേധിച്ചു.