UPDATES

ന്യൂസ് അപ്ഡേറ്റ്സ്

12 വയസുകാരന്‍ പുറത്തിറങ്ങിയിട്ട് 10 വര്‍ഷം; മക്കളെ പുറത്തേയ്ക്ക് വീടാതെ പൂട്ടിയിട്ട മാതാപിതാക്കള്‍ക്കെതിരെ കേസ്

താന്‍ ദിവ്യനാണെന്നും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം വീട്ടില്‍ നല്‍കുന്നുണ്ടെന്നും പുറത്തുപോയി മറ്റുള്ളവരുമായി ബന്ധപ്പെട്ടാല്‍ ചീത്തയാകും എന്നെല്ലാമാണ് അബ്ദുള്‍ ലത്തീഫിന്റെ വാദങ്ങള്‍.

മൂന്ന് മക്കളെ വീടിനുള്ളില്‍ നിന്ന് പുറത്തിറങ്ങാന്‍ അനുവദിക്കാതെ വര്‍ഷങ്ങളായി പൂട്ടിയിട്ട മാതാപിതാക്കള്‍ക്കെതിരെ കേസ്. എറണാകുളം വരാപ്പുഴയിലാണ് സംഭവം. 12ഉം ഒമ്പതും ആറും വയസായ കുട്ടികളെയാണ് പുറംലോകം കാണിക്കാതെ വീട്ടുതടങ്കലിലാക്കിയിരുന്നത്. അബ്ദുള്‍ ലത്തീഫ്, ഭാര്യ രേഖ എന്നിവര്‍ക്കെതിരെ പൊലീസ് കേസെടുത്തു. താന്‍ ദിവ്യനാണെന്നും കുട്ടികള്‍ക്ക് ആവശ്യമായ വിദ്യാഭ്യാസം വീട്ടില്‍ നല്‍കുന്നുണ്ടെന്നും പുറത്തുപോയി മറ്റുള്ളവരുമായി ബന്ധപ്പെട്ടാല്‍ ചീത്തയാകും എന്നെല്ലാമാണ് അബ്ദുള്‍ ലത്തീഫിന്റെ വാദങ്ങള്‍. അയല്‍ക്കാരുമായി അബ്ദുള്‍ ലത്തീഫും ഭാര്യയും ഒരു ബന്ധവും പുലര്‍ത്തിയിരുന്നില്ല. സാധാരണ കുട്ടികളെ വീടിനുള്ളില്‍ പൂട്ടിയിട്ടാണ് ലത്തീഫും ഭാര്യയും പുറത്തുപോകുന്നത്.

ഒറ്റപ്പെട്ട് കഴിയുന്ന ഇവരുടെ പെരുമാറ്റ രീതികളില്‍ സംശയം തോന്നിയ പരിസരവാസികളും ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരുമാണ് താലൂക്ക് ലീഗല്‍ അതോറിറ്റിക്കും ജില്ല ശിശുസംരക്ഷണ യൂണിറ്റിനും പരാതി നല്‍കിയത്. താലൂക്ക് ലീഗല്‍ അതോറിറ്റി, ജില്ലാ ലീഗല്‍ അതോറിറ്റിക്ക് ഈ പരാതി റിപ്പോര്‍ട്ട് ചെയ്തിരുന്നു. തുടര്‍ന്നാണ് ജില്ലാ ലീഗല്‍ അതോറിറ്റി അധികൃതരും പൊലീസും ശിശുസംരക്ഷണ അതോറിറ്റി ഉദ്യോഗസ്ഥരുമെത്തിയത്. വാതില്‍ തുറക്കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് പൂട്ട് പൊളിച്ച് അകത്ത് കടക്കാന്‍ ശ്രമിക്കുന്നതിനിടെ നിവൃത്തിയില്ലാതെ ലത്തീഫ് വാതില്‍ തുറക്കുകയായിരുന്നു.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍