UPDATES

വിപണി/സാമ്പത്തികം

ഇന്റര്‍നാഷണല്‍ ഫ്ളൈയിംഗ് ലൈസന്‍സിന് കൈക്കൂലി: എയര്‍ ഏഷ്യ ഉടമയ്ക്കെതിരെ സിബിഐ കേസെടുത്തു

കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തി വന്‍ വിപുലീകരണത്തിനൊരുങ്ങുന്ന എയര്‍ ഏഷ്യക്ക് കനത്ത തിരിച്ചടിയാണിത്. ലൈസന്‍സുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാര്‍ വഴി കൈകൂലി നല്‍കിയെന്നാണ് സി ബി ഐ വിലയിരുത്തുന്നുന്നത്.

കൈകൂലി നല്‍കി നിയമങ്ങളും ചട്ടങ്ങളും അട്ടിമറിച്ച് ഇന്റര്‍നാഷണല്‍ ഫ്ളൈയിംഗ് ലൈസന്‍സ് നേടിയതിന് സ്വകാര്യ വിമാനക്കമ്പനിയായ എയര്‍ ഏഷ്യ ഗ്രൂപ്പ് സ്ഥാപകനും സിഇഒയുമായ ടോണി ഫെര്‍ണാണ്ടസിനെതിരേ സിബിഐ കേസ് എടുത്തു. കൂടുതല്‍ ആഭ്യന്തര, അന്താരാഷ്ട്ര സര്‍വീസുകള്‍ നടത്തി വന്‍ വിപുലീകരണത്തിനൊരുങ്ങുന്ന എയര്‍ ഏഷ്യക്ക് കനത്ത തിരിച്ചടിയാണിത്. ലൈസന്‍സുമായി ബന്ധപ്പെട്ട രാജ്യത്തെ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ഇടനിലക്കാര്‍ വഴി ഫെര്‍ണാണ്ടസും കൂട്ടരും കൈകൂലി നല്‍കിയെന്നാണ് സി ബി ഐ വിലയിരുത്തുന്നുന്നത്.

20 വിമാനങ്ങളും ആഭ്യന്തര തലത്തില്‍ അഞ്ച് വര്‍ഷത്തെ അനുഭവ സമ്പത്തും ഉള്ളവര്‍ക്കാണ് ഇന്റര്‍നാഷണല്‍ ഫ്ളൈയിംഗ് ലൈസന്‍സ് ലഭിക്കുന്നതിനുള്ള യോഗ്യതയുള്ളത്. ഈ മാനദണ്ഡം ഒഴിവാക്കി കിട്ടാനും നയങ്ങളില്‍ മാറ്റം വരുത്തി അനുമതിപത്രത്തിനുള്ള തടസ്സം നീക്കി കിട്ടാനുമാണ് എയര്‍ ഏഷ്യ ഗ്രൂപ്പ് കൈകൂലി നല്‍കിയത്. ഇതിന് പുറമെ, ഫോറിന്‍ ഇന്‍വെസ്റ്റ്മെന്റ് പ്രമോഷന്‍ ബോര്‍ഡിന്റെ (എഫ്ഐപിബി) നിയമങ്ങളും എയര്‍ ഏഷ്യ ലംഘിച്ചതായും സിബിഐ കണ്ടെത്തിയിട്ടുണ്ട്. ടോണി ഫെര്‍ണാണ്ടസിനെ കൂടാതെ എയര്‍ ഏഷ്യയുടെ യാത്രാ ഭക്ഷണ ഉടമ സുനില്‍ കപൂര്‍, ഡയറക്ടര്‍ ആര്‍. വെങ്കട്ടരാമന്‍, ഏവിയേഷന്‍ കണ്‍സള്‍ട്ടന്റ് ദീപക് തല്‍വാര്‍, സിംഗപൂര്‍ ആസ്ഥാനമായ എസ്.എന്‍.ആര്‍ ട്രേഡിംഗിന്റെ മേധാവി രാജേന്ദ്ര ദുബെ, മറ്റൊരു ജീവനക്കാരന്‍ എന്നിവര്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്.

അതേസമയം, തങ്ങള്‍ യാതൊരുവിധ തെറ്റും ചെയ്തിട്ടില്ലെന്ന വിശദീകരണവുമായി എയര്‍ ഏഷ്യ ഗ്രൂപ്പ് രംഗത്തെത്തി. അന്വേഷണവുമായി പൂര്‍ണമായും സഹകരിക്കുമെന്ന് യൂണിറ്റ് ഡയറക്ടറായ ഷുവാ മണ്ഡല്‍ പറഞ്ഞു. ടാറ്റ സണ്‍സ് ലിമിറ്റഡാണ് കമ്പനിയുടെ ഭൂരിപക്ഷ ഷെയറുകളും കൈവശം വച്ചിരികുന്നത്. കമ്പനിയെ നഷ്ടത്തില്‍ നിന്ന് കരകയറ്റാനും സര്‍വീസുകളുടെ എണ്ണം വര്‍ദ്ധിപ്പിക്കുന്നതിനുമായി 40 ജെറ്റ് വിമാനങ്ങള്‍ വാങ്ങാനുള്ള തയ്യാരെടുപ്പിലാണ് എയര്‍ ഏഷ്യ ഗ്രൂപ്പ്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍