UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സിബിഐ അന്വേഷണ നടപടി തുടങ്ങി; ശ്രീജിത്ത് സമരം അവസാനിപ്പിച്ചു

മൊഴിയെടുപ്പ് അടക്കം അന്വേഷണ നടപടികള്‍ സിബിഐ തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തിരുന്നു.

സഹോദരന്‍ ശ്രീജിവിന്റെ പൊലീസ് കസ്റ്റഡി മരണം സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സെക്രട്ടറിയേറ്റിന് മുന്നില്‍ 782 ദിവസമായി നടത്തിവന്നിരുന്ന സമരം ശ്രീജിത്ത് അവസാനിപ്പിച്ചു. മൊഴിയെടുപ്പ് അടക്കം അന്വേഷണ നടപടികള്‍ സിബിഐ തുടങ്ങിയ സാഹചര്യത്തിലാണ് ശ്രീജിത്ത് സമരം നിര്‍ത്തിയത്. രാവിലെ സിബിഐ ഉദ്യോഗസ്ഥര്‍ ശ്രീജിത്തിന്റെയും അമ്മയുടേയും മൊഴിയെടുത്തിരുന്നു.

നേരത്തെ സോഷ്യല്‍മീഡിയയിലെ വ്യാപക പ്രചാരണത്തിന്റെ ഭാഗമായി ശ്രീജിത്തിന്റെ സമരത്തിന് വലിയ പിന്തുണ ലഭിച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ ശ്രിജിത്തിനോടും അമ്മയോടും സംസാരിച്ചിരുന്നു. 2014ലാണ് ശ്രീജീവ് പാറശാല പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ ശ്രിജീവ് മരിക്കുന്നത്. അഴിമുഖമാണ് ശ്രീജിത്തിന്‍റെ സമരം പൊതുജന ശ്രദ്ധയില്‍ കൊണ്ടുവന്നത്. ജനുവരി 10ന് അഴിമുഖത്തില്‍ അരുണ്‍ ടി വിജയന്‍റെ റിപ്പോര്‍ട്ട് വന്ന ശേഷമാണ് മറ്റ് മാധ്യമങ്ങള്‍ സമരം സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ നല്‍കിത്തുടങ്ങിയത്.

സെക്രട്ടേറിയറ്റിന് മുന്നില്‍ 760 ദിവസം: ശ്രീജിത് ഇവിടെ മരിച്ചു വീണാലെങ്കിലും സര്‍ക്കാര്‍ കണ്ണ് തുറക്കുമോ?

അസംഘടിത രാഷ്ട്രീയവും സംഘടിത രാഷ്ട്രീയത്തിന്റെ പരാജയവും

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍