UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ചോദ്യപേപ്പര്‍ ചോര്‍ച്ച: 12ാം ക്ലാസ് എക്കണോമിക്സ്‌ പരീക്ഷയും 10ാംക്ലാസ് കണക്ക് പരീക്ഷയും സിബിഎസ്ഇ മാറ്റി

ഡല്‍ഹിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു.

ചോദ്യപേപ്പര്‍ ചോര്‍ച്ചയെ തുടര്‍ന്ന് സിബിഎസ്ഇ രണ്ട് പരീക്ഷകള്‍ മാറ്റി വച്ചു. 12ാം ക്ലാസിലെ എക്കണോമിക്‌സ് പരീക്ഷയും പത്താം ക്ലാസിലെ കണക്ക് പരീക്ഷയുമാണ് മാറ്റി വച്ചത്. പുതുക്കിയ പരീക്ഷാ തീയതിയും മറ്റ് വിവരങ്ങളും ഒരാഴ്ചയ്ക്കകം വെബ്‌സൈറ്റില്‍ അറിയിക്കുമെന്ന് സിബിഎസ്ഇ പുറത്തിറക്കിയ സര്‍ക്കുലറില്‍ പറയുന്നു. മാനവ വിഭവശേഷി വകുപ്പ് മന്ത്രി പ്രകാശ് ജാവദേക്കറുമായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അതൃപ്തി അറിയിച്ചതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഡല്‍ഹിലെ സ്‌കൂളില്‍ നിന്നാണ് ചോദ്യപേപ്പര്‍ ചോര്‍ന്നിരിക്കുന്നതെന്നും ഇനി ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മുന്‍കരുതലും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയും സ്വീകരിക്കുമെന്നും പ്രകാശ് ജാവദേക്കര്‍ അറിയിച്ചു. പല രക്ഷിതാക്കളും ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ അന്വേഷണം ആവശ്യപ്പെട്ട് ഡല്‍ഹി ഹൈക്കോടതിയെ സമീക്കാനൊരുങ്ങുകയാണ്. 12ാം ക്ലാസിലെ ബയോളജി പേപ്പറുകളും പത്താം ക്ലാസിലെ സോഷ്യല്‍ സ്റ്റഡീസ് പേപ്പറും ചോര്‍ന്നതായി വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും ആരോപിക്കുന്നുണ്ട്.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍