UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഡല്‍ഹി മെട്രോ പുതിയ ലൈന്‍: മോദിയുടെ ഉദ്ഘാടന പരിപാടിയില്‍ കേജ്രിവാളിന് ക്ഷണമില്ല, യോഗിക്ക് ക്ഷണം

കേജ്രിവാളിന് ക്ഷണമില്ലെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്ഷണമുണ്ട്. 2015ല്‍ ഫരീദാബാദ് – ബദര്‍പൂര്‍ ലൈന്‍ ഉദ്ഘാടനം ചെയ്തപ്പോളും കേജ്രിവാളിന് ക്ഷണമുണ്ടായിരുന്നില്ല. ആ വര്‍ഷം രാജ്പഥിലെ റിപ്പബ്ലിക് ദിന പരിപാടിക്കും കേന്ദ്ര സര്‍ക്കാര്‍ കേജ്രിവാളിനെ ക്ഷണിച്ചിരുന്നില്ല.

ഡല്‍ഹി മെട്രോയുടെ പുതിയ റൂട്ടായ മജന്ത ലൈനിന്റെ ഉദ്ഘാടനത്തിന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിന് ക്ഷണമില്ല. നാളെ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് മെട്രോ ലൈന്‍ ഉദ്ഘാടനം ചെയ്യുന്നത്. നോയ്ഡയിലെ ബോട്ടാണിക്കല്‍ ഗാര്‍ഡന്‍ മുതല്‍ കല്‍ക്കാജി വരെയാണ് പുതിയ ലൈന്‍. അതേസമയം കേജ്രിവാളിന് ക്ഷണമില്ലെങ്കിലും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് ക്ഷണമുണ്ട്. കേന്ദ്ര നഗരവികസന മന്ത്രാലയത്തിനും ഡല്‍ഹി സര്‍ക്കാരിനും തുല്യ ഓഹരി പങ്കാളിത്തമാണ് ഡല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനിലുള്ളത്.

റൂട്ടില്‍ നോയ്ഡ വരുന്നതിനാല്‍ ഡല്‍ഹി സര്‍ക്കാരിനൊപ്പം യുപി സര്‍ക്കാരും പുതിയ റൂട്ടിനായി പണം മുടക്കിയിട്ടുണ്ട്. 2015ല്‍ ഫരീദാബാദ് – ബദര്‍പൂര്‍ ലൈന്‍ ഉദ്ഘാടനം ചെയ്തപ്പോളും കേജ്രിവാളിന് ക്ഷണമുണ്ടായിരുന്നില്ല. ആ വര്‍ഷം രാജ്പഥിലെ റിപ്പബ്ലിക് ദിന പരിപാടിക്കും കേന്ദ്ര സര്‍ക്കാര്‍ കേജ്രിവാളിനെ ക്ഷണിച്ചിരുന്നില്ല.

അഴിമുഖം ഡെസ്ക്

അഴിമുഖം ഡെസ്ക്

More Posts

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍